പേജുകള്‍‌

2012, മേയ് 3, വ്യാഴാഴ്‌ച

GrandMaster Malayalam Movie Review

മോഹന്‍ലാലിന്‍റെ തിരിച്ചു വരവ് എന്ന് വേണമെങ്കില്‍ നമുക്ക്‌ പറയാം. കണ്ടു മടുത്ത സൂപ്പര്‍സ്റ്റാര്‍ സിനിമകളില്‍ നിന്ന് അല്പം ഒരാശ്വാസം നമുക്ക്‌ ഈ സിനിമ പ്രധാനം ചെയ്യുന്നു. തുടരെ തുടരെ ഉള്ള സൂപ്പര്‍സ്റ്റാര്‍ പടങ്ങളുടെ പരാജയം കൊണ്ടാണെന്നു തോനുന്നു തിരക്ക് കുറവായിരുന്നു. ഒരു സാധാരണ മോഹന്‍ലാല്‍  സിനിമക്കുള്ള തിരക്ക് പോലും അനുഭവപെട്ടില്ല എന്നതാണ് സത്യം.

എന്തായാലും നമുക്ക്‌ സിനിമയിലേക്ക് കടക്കാം. ഒരു നല്ല സസ്പെന്‍സ് ത്രില്ലെര്‍ എന്ന് നമുക്കീ സിനിമയെ വിശേഷിപ്പിക്കാം. സിനിമയിലെ സസ്പെന്‍സ് ഒട്ടും ചോര്‍ന്നു പോകാതെ അവസാനം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. ചന്ദ്രശേകര്‍ എന്നാ പോലീസ്  ഓഫീസറിനെയാണ്  മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു കൊലപാതക പരമ്പരയെ ഒരു ഗെയിം ആയി കാണുന്ന വില്ലന്‍. അവനെ ആ കളിയില്‍ പരാജയ പെടുത്തി വിജയിക്കുന്ന പോലീസ് ഓഫീസര്‍. മോഹന്‍ലാല്‍ നിറഞ്ഞു നില്‍കുന്ന നന്നായി പാകപെടുത്തിയ കഥ ഫാന്‍സിനെ ഒട്ടും നിരാശ പെടുത്തില്ല. പ്രതീക്ഷിക്കാത്ത ഒരുവനാണ് വില്ലനായി അവസാനം വരുന്നത്. മോഹന്‍ലാലിന്‍റെ ഭാര്യയായി പ്രിയാമണി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ജഗതി ശ്രീകുമാര്‍, നരൈന്‍, ബാബു ആന്റണി എന്നിവര്‍ നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു.
മികച്ച പശ്ചാത്തല സംഗീതം ക്യാമറ മികവ് എന്നിവ ചിത്രത്തിനു മാറ്റേകുന്നു.


സിനിമ കാണാനെത്തുന്ന പ്രേക്ഷകനെ നിരശനാക്കുന്നില്ല എന്തായാലും ഈ ചിത്രം. ബോക്സ്‌ ഓഫീസില്‍ ഒരു വിജയം കൂടി ഉണ്ണികൃഷ്ണന് ഈ ചിത്രത്തോടെ അവകാശപെടാം.

Rating : 3.8/5
verdict : Hit

അഭിപ്രായങ്ങളൊന്നുമില്ല: