പേജുകള്‍‌

2012 ഏപ്രിൽ 29, ഞായറാഴ്‌ച

എന്റെ കോഴിക്കോട്ടുകാര്‍

മാര്‍ക്ക്‌ സകര്ബെര്ഗ് എന്ന പേരില്‍ ഒരു  വല്യ മുതലാളി ഉണ്ടായിരുന്നു.. ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ ഫേസ്ബുക്ക്‌ എന്ന ആ വല്യ പറമ്പില്‍ പല ആവശ്യത്തിനും വരാറുണ്ടായിരുന്നു. പല രാജ്യത്തുള്ള പല ഭാഷകള്‍ സംസാരിക്കുന്ന പലവരും ആ കൂട്ടത്തില്‍ ഉണ്ടാകാറുണ്ട്. കച്ച്ഹവടക്കാര്‍,കുട്ടികള്‍,ടീച്ചര്‍മാര്‍,അമ്മമാര്‍,ഡോക്ടര്‍മാര്‍,എഴുത്തുകാര്‍, അങ്ങനെ പോകുന്നു അവിടെ വരുന്ന ആളുകള്‍.
ഒരിക്കല്‍ അവിടെ അഭിജിത് എന്ന് പേരുള്ള ഒരു ഡോക്ടര്‍ ഒരു കൊച്ചു മരം നട്ടു. അദ്ദേഹം അതിനെ കോഴിക്കൊട്ടുക്കാര്‍ എന്നൊരു പേരിട്ടു വിളിച്ചു. അങ്ങനെ ആ കുഞ്ഞു മരത്തിനു ഡോക്ടര്‍ വെള്ളവും വളവുമിട്ടു വളര്‍ത്തി കൊണ്ടുവന്നു. അങ്ങനെ മരം വലുതാവാന്‍ തുടങ്ങി. ആളുകള്‍ മറ്റിടങ്ങളില്‍ നിന്ന് ഈ മരതണലില്‍ വന്നിരിക്കാന്‍ തുടങ്ങി. അവര്‍ വെറുതെ വന്നു പോകുന്നവര്‍ അല്ലായിരുന്നു. സ്നേഹവും അര്‍പ്പണ ബോധവും ഉള്ളവരായിരുന്നു. അവരെന്നും മരത്തിനു വെള്ളമൊഴിച്ചു നല്ല പോലെ വളം ചെയ്തു. അങ്ങനെ ആ തണല്‍ മരം പെട്ടന്നങ്ങു വലുതായി. അങ്ങനെ ഒരുപാടുപേര്‍ ഈ മരത്തണലില്‍ വന്നിരിക്കാന്‍ തുടങ്ങി.

   ഇനി ഈ മരത്തിന്റെ പ്രത്യേകതകളെ കുറിച്ച് പറയാം. എവിടെയുമില്ലാത്ത ഒരു സംതൃപ്തി നമുക്കീ മരത്തണലില്‍ കിട്ടും. ഇളം കാറ്റിന്റെ കുളിരും ഇലകള്‍ പൊഴിക്കുന്ന സംഗീതവും. പൂവുകള്‍ നല്‍ക്കുന്ന സുഗന്ദവും എല്ലാം നമ്മെ ഈ മരത്തനലില്‍ പിടിച്ചിരുത്തും. ആര്‍ക്കും എന്ത് കാര്യവും തുറന്നു ചര്‍ച്ച ചെയ്യാന്‍ ഇവിടെ കഴിയും. ഇവിടെ കൂടുന്ന ആളുകള്‍ ഈ അകിലണ്ടകോടി ബ്രഹ്മാണ്ടാതിലുള്ള എല്ലാ കാര്യത്തിനെ കുറിച്ചും പറയും. അടി കൂടും കളിക്കും ചിരിക്കും പിണങ്ങും ഇണങ്ങും വാശി പിടിക്കും അങ്ങനെ എല്ലാം എല്ലാം. ഇന്നേക്ക് ഈ മരം നട്ടിട്ട് ഒരു വര്‍ഷമാകുകയാണ്. അത് കൊണ്ട് ഈ മരച്ചുവട്ടിലെ കൂട്ടുകാര്‍ എല്ലാവരും ഒന്ന് ഒത്തുകൂടി. സ്നേഹം പങ്കുവച്ചു. മധുരം കൊടുത്തും ആഘോഷിച്ചു.  ഞാനും പോയിരുന്നു. മനസ്സ് നിറഞ്ഞു.

  ആടിയും പാടിയും ആഘോഷിച്ച ഓരോ നിമിഷങ്ങളും മറക്കാന്‍ കഴിയില്ല. ഒരു സൌഹൃദകൂട്ടയ്മ ഇത്രയും ആഴത്തില്‍ ആത്മബന്ധം സൃഷ്ടിച്ചു എന്നത് വലിയ ഒരു കാര്യം തന്നെയാണ്. എന്ത് കൊണ്ട് മുമ്പേ ഞാന്‍ ഇവിടെ ഇഴകി ചേര്‍ന്നില്ല എന്ന് മനസിലാകുന്നില്ല. എന്തൊക്കെയായാലും ചാരിതാര്ത്യമുണ്ട് ഈ കൂട്യ്മയില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍....

ഒരുപാടു സ്നേഹത്തോടെ ........



2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

ഗൂഗിള്‍ ഇമെയില്‍ സ്റ്റോറേജ് സ്പേസ് കൂട്ടി

എന്നും ഉപഭോക്താകളുടെ മനം കവരുന്ന സേവങ്ങളുമായാണ് ഗൂഗിള്‍ നമുക്ക് മുന്നില്‍ എത്തിച്ചേരാറുള്ളത്. ഇത്തവണ ഒരുപാട് പേര്‍ക്ക് വലിയൊരു ആശ്വാസമാകുന്ന നീക്കമാണ് ഗൂഗിളിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിരിക്കുന്നത്. 

5 GB സ്പേസ് ഉണ്ടായിരുന്ന നമ്മുടെ ജിമെയില്‍ അക്കൌന്റില്‍ ഇപ്പൊ 10 GBയാണ്‌ ഉള്ളത്. നിരവധി അറ്റാച്ച്മെന്റ് ഉള്ള മെയിലുകളും വീഡിയോകളും പേര്‍സണല്‍ ഫയലുകളും എല്ലാം സൂക്ഷിക്കാറുള്ള ജിമെയില്‍ ഇപ്പൊ സ്പേസ് കൂടിയിരിക്കുന്നത് ഉപഭോക്താകള്‍ക്ക് ഒരു വലിയ ആശ്വാസം തന്നെയാണ്.

2012 ഏപ്രിൽ 16, തിങ്കളാഴ്‌ച

ആപ്പിളിന്റെ പുതിയ ഐ പാഡ് ഏപ്രില്‍ 23നു ഇന്ത്യയില്‍ എത്തുന്നു

ഏറെ ശ്രദ്ധിക്കപ്പെട്ട ആപ്പിളിന്റെ പുതിയ ഐ പാഡ് ഇന്ത്യയില്‍ ഇറങ്ങാന്‍ പോകുന്നു. ഈ വരുന്ന ഏപ്രില്‍ 23നാണ് ഐ പാഡ് വിപണിയില്‍ ലഭ്യമായി തുടങ്ങുക. ഇന്ത്യയെ കൂടാതെ സൗത്ത്‌ കൊറിയ,മലേഷ്യ, പനാമ, ഉറുഗ്വേ, വെനിന്സുല എന്നീ രാജ്യങ്ങളിലും ലഭ്യമാകും.
വൈ ഫൈ മാത്രമുള്ളതും വൈ ഫൈയും 4G യുമുള്ള മോഡലുകള്‍ കറുപ്പും വെളുപ്പും നിറങ്ങളില്‍ ലഭ്യമാകും.
16GB  മോഡലിനു വൈ ഫൈ മാത്രം ഉള്ളതിന് 30,500ഉം 32GBക്ക് 36500ഉം 64GBക്ക് 42000 രൂപയുമാണ് വില.
16GB  മോഡലിനു വൈ ഫൈയും 4Gയും  ഉള്ളതിന് 38900ഉം 32GBക്ക് 449000ഉം 64GBക്ക് 50900 രൂപയുമാണ് വില.

എല്ലാവരും വളരെ ആകാംഷയോടെയാണ് ഐ പാഡിന്റെ ഇന്ത്യയിലെ വരവ് നോക്കി കാണുന്നത്.
പ്രത്യേക തരം റെറ്റിന ഡിസ്പ്ലേ ഈ ഗാട്ജെറ്റിന്റെ പ്രത്യേകത ആണ്. 10 മണിക്കൂറോളം ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ പ്രവര്‍ത്തിക്കും എന്നുള്ള സവിഷതയും ഇതിനുണ്ട്. മിഴിവുറ്റ ചിത്രങ്ങള്‍ പ്രധാനം ചെയ്യുമെന്നും മറ്റു ഐ പാഡുകളെ അപേക്ഷിച്ചു വേഗത കൂടുതലാണെന്നും പറയേണ്ടതില്ലല്ലോ.

എന്തായാലും ഈ പുത്തന്‍ ഐ പാഡ് ഇന്ത്യന്‍ വിപണിയില്‍ ചലനം സൃഷ്ടിക്കും എന്നുറപ്പ്. നമുക്ക്‌ കാത്തിരുന്നു കാണാം 

2012 ഏപ്രിൽ 15, ഞായറാഴ്‌ച

ഹലോ ഒരു നിമിഷം ഇതൊന്നു വായിച്ചിട്ട് പോകൂ

ഫൈസ്ബുക്ക്‌ ഒരു തരത്തില്‍ വലിയ ഉപകാരിയാണ്. പക്ഷെ ചിലപ്പോ വലിയ ഉപദ്രവകരിയും.ശ്രദ്ധിച്ചുഉപയോഗിചില്ലേല്‍ അതൊരു വലിയ പാരയുമാകും. സ്വന്തം ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുന്നത് വലിയ എന്തോ കാര്യമായാണ് എല്ലാ പെണ്‍കുട്ടികളും കരുതുന്നത്. പല തരത്തിലുള്ള പല പോസിലുള്ള ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ അവര്‍ മത്സരിക്കുകയാണ്.
ലോകമാകെ ഞാനടക്കമുള്ള ഞരമ്പ്‌ രോഗികളെ കൊണ്ടു നിറഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ ആ അപ്‌ലോഡ്‌ ചെയ്യപെടുന്ന ഫോട്ടോകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണ് എന്ന് പറയേണ്ടതില്ലല്ലോ. നിങ്ങള്‍ ഒരു രസത്തിനു 2 പേരെ കാണിക്കാന്‍ അപ്‌ലോഡ്‌ ചെയ്യുന്ന ഫോട്ടോസ് ചിലപ്പോ നിങ്ങളെ ജീവിതം തന്നെ കുട്ടിചോറാക്കിയെന്നും വരാം.
മിസ്റ്റര്‍ ബീന്‍റെ ചിത്രം മോര്‍ഫ്‌ ചെയ്തത് 
ഫൈക്ക് ഐഡികള്‍ ഉണ്ടാകുക. മോര്‍ഫ്‌ ചെയ്തു അശ്ലീല പടങ്ങള്‍ ഉണ്ടാകുക എന്നിവ ഇപ്പൊ സര്‍വ്വ സാധാരണമായ കാര്യങ്ങളാണ്. ഫോട്ടോഷോപ്പും ഇന്റര്‍നെറ്റും ഉണ്ടേല്‍ ആര്‍ക്കും ആരെ പടം വേണേലും മോര്‍ഫ്‌ ചെയ്യാം അതിനധികം സാങ്കേതിക പരിജ്ഞാനം പോലും ആവശ്യമില്ല.
കൂടുതലും സ്ത്രീകളെയും പെണ്‍കുട്ടികളുടെയും ഫോട്ടോകള്‍ ആണ് ഇതിനായി ഉപയോഗിക്കപെടുന്നത്. പല പെണ്‍കുട്ടികളുടെയും വിവാഹം പോലും ഇങ്ങനത്തെ കാരണങ്ങളാല്‍ മുടങ്ങിയ വാര്‍ത്തകളും പുറത്തു വരുന്നു.
എനിക്കിനി എന്റെ പ്രിയ സഹോദരിമാരോടാണ് പറയാനുള്ളത്‌.

  ഫൈസ്ബുക്ക്‌ പോലുള്ള സോഷ്യല്‍നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ നിങ്ങളുടെ ഫോട്ടോസ് അപ്‌ലോഡ്‌ ചെയ്യാതിരിക്കുക. നിങ്ങളുടെ അക്കൗണ്ട്‌ സുരക്ഷിതമായി സൂക്ഷിക്കുക. അനാവശ്യമായി അറിയാത്ത സുഹുര്തുക്കളെ ആഡ് ചെയ്യാതിരിക്കുക. നിങ്ങളുടെ പ്രൈവസി സെറ്റിംഗ്സ് കാര്യക്ഷമായി ഉപയോഗിക്കുക

 ഇനി താഴെ കാണുന്ന ലിങ്കുകള്‍ ഒന്ന് നോക്കുക ഏതോ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ വച്ചുണ്ടാകിയ ഫൈക്ക് പ്രൊഫൈലുകള്‍ ആണിതൊക്കെ.

https://www.facebook.com/ansubg
http://www.facebook.com/lipsarani.das
http://www.facebook.com/mitalikhadse
http://www.facebook.com/ranu1191
http://www.facebook.com/profile.php?id=100002513526231
http://www.facebook.com/profile.php?id=100002900930639
http://www.facebook.com/profile.php?id=100002852157535
http://www.facebook.com/profile.php?id=100002739890900
http://www.facebook.com/people/Nirma-Patel/100002796305885
http://m.facebook.com/profile.php?id=100002657257396&slog=1436164614&seq=947574855&st=user&fbtype=2048&refid=46
https://www.facebook.com/MONUkr12345
https://www.facebook.com/AkshataMPaTiL
https://www.facebook.com/nandanapaul
https://www.facebook.com/1lijirj
https://www.facebook.com/pooja.dehariya
https://www.facebook.com/zoya.chatterjee
https://www.facebook.com/photo.php?fbid=182199818509975&set=a.122060554523902.18019.100001598755198&type=3&theater
https://www.facebook.com/kangana.singh
https://www.facebook.com/Aanu.sexy
https://www.facebook.com/tamil.selvi1
https://www.facebook.com/kanika.paul3






ഒരുപാട അനാവശ്യ പോസ്റ്റുകള്‍ നമ്മള്‍ ലൈക്‌ ചെയ്യരും ഷെയര്‍ ചെയ്യാറുണ്ട് ഇത്തവണ അതൊരു നല്ല കാര്യത്തിനാകട്ടെ. താഴെകാണുന്ന ഷെയര്‍ ബട്ടണ്‍ പ്രസ്‌ ചെയ്തു ഈ പോസ്റ്റ്‌ നിങ്ങളുടെ വേണ്ടപെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുക 



2012 ഏപ്രിൽ 13, വെള്ളിയാഴ്‌ച

കണി കാണും നേരം കമല നേത്രന്റെ....



അങ്ങന മലയാളിക്ക് വെടിപോട്ടിച്ചാഘോഷിക്കാന്‍ വിഷുക്കാലം വന്നെത്തി. ശ്രീകൃഷ്ണന്‍ ഒടകുഴല്‍ വിളിച്ച് 10608 കാമുകിമാരെ വളച്ച കാര്യം പറഞ്ഞു ,200 സിം കാര്‍ഡും 2  മൊബൈലും ഉണ്ടായിട്ടും ഒന്നിനെ പോലും ശരിക്കു വളയ്ക്കാന്‍ പറ്റാത്ത എന്നെ പരിഹസിച്ചോണ്ടാണ് ഈ വര്‍ഷത്തെ ആദ്യത്തെ വിഷു വിഷ് എനിക്കു വന്നത്‌.


വിഷു കൈനീട്ടം കിട്ടുമല്ലോ എന്നുള്ള ആകെയൊരു പ്രതീക്ഷ മാത്രമേ ഈ വര്‍ഷമുള്ളൂ.. പടക്കത്തിനൊക്കെ ഇപ്പൊ എന്താ വില. കയ്യിന്നു പൊട്ടാതെ തന്നെ പൊള്ളും. അതോണ്ട് പടക്കം ഇത്തവണ കുറച്ചേ വാങ്ങീട്ടുള്ളൂ.


പിന്നെ വിഷുവിനെ പൊതുവായി നോക്കികാണുവാണെങ്കില്‍ പുറത്തു പടക്കം പൊട്ടുമ്പോള്‍ അകത്തു കുപ്പി പൊട്ടുന്ന ആഘോഷമായി മാറിയിരിക്കുകയാണ്. കോഴിയും കുപ്പിയും മലയാളിയുടെ എല്ലാ ആഘോഷങ്ങള്‍ക്കും നിറം പകരുന്ന പോലെ ഇവിടെയും അതാവര്‍ത്തിക്കുന്നു. വിഷു എന്താണ് എന്തിനിനാണ് എന്ന് പോലും പലര്‍ക്കും അറിയില്ല. കുറേ പടക്കം വാങ്ങിക്കുന്നു പൊട്ടിക്കുന്നു എന്നതിലുപരി വിഷുവിനു പിന്നിലെ ഐതീഹ്യം അതിന്റെ പ്രാധാന്യം ഒന്നും ആര്‍ക്കും അറിയില്ല. ടീവിയില്‍ വരുന്ന കുറേ പരിപാടികളും സിനിമയും കാണുക. അല്ലേല്‍ തിയേറ്ററില്‍ പോയി സിനിമ കാണുക ഇതൊക്കെയായിരിക്കുന്നു വിഷു ആഘോഷങ്ങള്‍.



ശ്രീകൃഷ്ണ ഭഗവാന്‍ അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരനെ വധിച്ചതിന്റെ ആഘോഷ സൂചകമായാണ് വിഷു ആഘോഷിക്കുന്നതെന്ന് ഒരു ഐതീഹ്യം പറയുന്നു.


മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കല്‍ രാവണന് ഇഷ്ടമായില്ല എന്നതാണിതിന് കാരണം.

കാലങ്ങള്‍ക്ക് ശേഷം, ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.

വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.



കണികാണും നേരം എന്ന ഗാനം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യക


വിഷുവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


കണിക്കൊന്നയും കൈനീട്ടവും പടക്കങ്ങളുമെല്ലമായി ഈ വിഷുക്കാലം എല്ലാവര്ക്കും ഐശ്വര്യവും സമൃധിയും നല്കട്ടെ

എല്ലാവര്ക്കും അടയ്ക്കാകിളിയുടെ വിഷു ആശംസകള്‍..



2012 ഏപ്രിൽ 11, ബുധനാഴ്‌ച

പുതിയ കുപ്പായമിട്ട് ഗൂഗിള്‍ പ്ലസ്‌..

ആകെ മൊത്തം മാറിയിട്ടുണ്ട്‌ നമ്മുടെ ഗൂഗിള്‍ പ്ലസ്‌. കുളിച് കുട്ടപ്പനായി പൌഡറും പൊട്ടുമൊക്കെ തൊട്ട് സുന്ദരി കുട്ടിആയാണ് വരവ്. ആരും കണ്ടാല്‍ ഒന്ന് നോക്കി നിന്ന് പോകും. തന്റെ മുഖ്യ എതിരാളികളായ ഫൈസ്ബുക്ക്‌ ടൈംലൈന്‍ അവതരിപ്പിച്ച ശേഷം ഗൂഗിള്‍ പ്ലുസില്‍ ഒരു  മാറ്റവും കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നോര്‍ത്തിരിക്കുവായിരുന്നു ദാ ഇപ്പൊ സമാധാനായി. ടൈംലൈനിനോട് സാമ്യം തോന്നുന്ന ഒരു മാറ്റമാണ് ഇത്തവണ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

നാവിഗേഷന്‍ എളുപ്പമാക്കാനും ആപ്പ്‌സുകള്‍ ഡ്രാഗ് ചെയ്ത് സ്ഥാനംക്രമീകരിക്കാനും ചില ആപ്പ്‌സുകള്‍ മറച്ചുവെയ്ക്കാനുമൊക്കെ സഹായിക്കുന്ന മാറ്റമാണ് ഗൂഗിള്‍പ്ലസില്‍ വരുത്തിയിട്ടുള്ളതെന്ന് തങ്ങളുടെഔദ്യോഗിക ബ്ലോഗില്‍ ഗൂഗിള്‍ അറിയിച്ചു.
ചിത്രങ്ങള്‍ കൂടുതല്‍ വലുതായി കാണാനും വീഡിയോ ചാറ്റിനും എല്ലാം കൂടുതല്‍ പ്രാധ്യനം കൊടുത്തുകൊണ്ടുള്ള ഒരു മാറ്റം കൂടിയാണിത്‌.

ഒട്ടനവധി പുതിയ മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ നമുക്ക് മുമ്പില്‍ അവതരിപ്പിക്കും എന്നാണ് ഗൂഗിള്‍ പറഞ്ഞിരിക്കുന്നത് എന്തായാലും നമുക്ക്‌ കാത്തിരുന്നു കാണാം.

വിന്‍ഡോസ്‌ എക്സ് പിയെ കൊല്ലാന്‍ പോകുന്നു

നമ്മുടെ സ്വന്തം കൂടുകാരനെ പോലെ നമ്മെ സേവിച്ച എക്സ് പി ചേട്ടന്‍ അങ്ങനെ നമ്മളോട് വിട പറയാന്‍ പോകുന്നു....

ഏറ്റവും ജനപ്രിയമായ ഒ എസ് വിന്‍ഡോസ്‌ എക്സ് പിക്കുള്ള സപ്പോര്‍ട്ട് 2 വര്‍ഷത്തിനുള്ളില്‍ മൈക്രോസോഫ്ട്‌ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ പോകുന്നതായി വാര്‍ത്ത.
വിന്‍ഡോസ്‌ എക്സ് പി ക്ക് ശേഷം വന്ന ഓ എസുകളായ വിന്‍ഡോസ്‌  വിസ്തയും വിന്‍ഡോസ്‌ 7നും എക്സ് പി കാരണം വേണ്ടത്ര പരിഗണന കിട്ടിയില്ല എന്നതാണ് മൈക്രോസോഫ്റിനെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്‌. ഇപ്പോഴും പല ആളുകളും വിന്‍ഡോസിന്റെ പുതിയ ഒ എസുകള്‍ ഉപയോഗിക്കാന്‍ മടിക്കുന്നു. പുതിയ വരാന്‍ പോകുന്ന വിന്‍ഡോസ്‌ 8നും ഇതൊരു ഭീഷണി ആകും എന്ന് അവര്‍ ഭയപ്പെടുന്നു. മുമ്പ്‌ പല അവസരങ്ങളിലായി പല സപ്പോര്‍ട്ടുകളും വിന്‍ഡോസ്‌ എക്സ് പിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

2012 ഏപ്രിൽ 10, ചൊവ്വാഴ്ച

4G എന്നാല്‍ എന്ത്?

4G എന്നാല്‍ നാലാം തലമുറ മൊബൈല്‍ ടെക്നോളജി എന്നാണു അര്‍ത്ഥമാകുന്നത്. നമുക്കറിയുന്ന 3G നെറ്റ്‌വര്‍ക്കിനേക്കാളും 5 ഇരട്ടിയോളം അധികം സ്പീഡ്‌ പ്രധാനം ചെയ്യുന്ന ഏറ്റവും പുതിയ തലമുറയില്‍ പെട്ട സാങ്കേതിക വിദ്യ. അള്‍ട്ര ഹൈ സ്പീഡ്‌ ഇന്റര്‍നെറ്റ്‌ ആണ് 4G ടെക്നോളജിയുടെ പ്രധാന സവിശേഷത.100Mbps വരെ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിവുള്ളതും മാക്സിമം 1Gbps വരെ സ്പീഡ്‌ പ്രധാനം ചെയ്യാനും 4Gക്ക് കഴിയും. സ്മാര്‍ട്ട്‌ ഫോണുകളിലും ലാപ്ടോപിലും അതിവേഗ ഇന്റര്‍നെറ്റിന്റെ സാധ്യത ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുന്നു.

ഹൈ ഡെഫനിഷ്ന്‍ വീഡിയോ സ്ട്രീമിങ്ങും ,ലൈവ് ഹൈ ക്വാളിറ്റി ടി വി യും , ഉയര്‍ന്ന വേഗതയിലുള്ള ഡൌണ്‍ലോഡിംഗും, ഓണ്‍ലൈന്‍ ഗൈമിങ്ങും 4G വരുന്നതോടുകൂടി നമുക്ക് സാധ്യമാകുന്നു.

4G നെറ്റ്‌വര്‍ക്ക് രണ്ടു തരത്തിലുണ്ട്
1. വൈമാക്സ്
2. എല്‍ ടി ഇ (Long-Term Evolution)

വൈമാക്സ് 128 Mbps വരെ ഡൌണ്‍ലോഡിംഗും 56Mbps വരെ അപ്‌ലോഡിംഗ് സ്പീഡും പ്രധാനം ചെയ്യുന്നു. അതേ സമയം എല്‍ ടി ഇ 100 Mbps വരെ ഡൌണ്‍ലോഡിംഗും 50 Mbps വരെ അപ്‌ലോഡിംഗ് സ്പീഡും ആണ് പ്രധാനം ചെയ്യുന്നത്.
I.T.U (International Telecommunications Union) എല്‍ ടി ഇയെ ആണ് സ്റ്റാന്‍ഡേര്‍ഡ് ടെക്നോളജി ആയി പരിഗണിച്ചിരിക്കുന്നത്. കാരണം വൈമാക്സ് ITU മുമ്പോട്ട്‌ വെക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മുഴുവനായും അന്ഗീകരിക്കുന്നില്ല.

4G ഇന്ത്യയില്‍ അവതരിപ്പിച്ചു.

അങ്ങനെ ഇന്ത്യയില്‍ ആദ്യമായി 4G സേവനം എയര്‍ടെല്‍ അവതരിപ്പിച്ചു. കൊല്‍ക്കത്തയിലാണ് ആദ്യമായി 4G സേവനം ലഭ്യമായി തുടങ്ങിയത്. ഹൈ സ്പീഡ്‌ ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റിയും, എച്ച് ഡി വീഡിയോ സ്ട്രീമിങ്ങും എല്ലാം നമുക്ക്‌ 4Gയിലൂടെ ലഭ്യമാകും. കൊല്‍ക്കത്തക്ക് ശേഷം ബംഗളുരുവില്‍ ആയിരിക്കും അടുത്തതായി ഈ സേവനം ലഭ്യമാകുക. അതിനു ശേഷം പൂനെയിലും ലഭ്യമാകും. 3Gയെ അപേക്ഷിച് ചാര്‍ജ് കുറവായിരിക്കും 4Gക്ക് എന്ന് പറയപ്പെടുന്നു.3G സ്പെക്ട്രം ഉയര്‍ന്ന വിലയിലാണ് ലേലം ചെയ്തത് എന്നതാണ് 3Gയുടെ ചാര്‍ജ് കൂടാന്‍ കാരണമായി പറയപെടുന്നത്.പക്ഷെ 4Gക്ക് അങ്ങനെ നോക്കുമ്പോ ലേലത്തുക കുറവാണ്.
4G ഉപയോഗിക്കാന്‍ 4G ഉള്ള മൊബൈല്‍ ഫോണ്‍ വാങ്ങണം. അവ ഇന്ത്യില്‍ വളരെ കുറവായത് കാരണം ഈ അടുത്ത കാലത്തൊന്നും ഇത് ജനപ്രിയമാകാന്‍ പോകുന്നില്ല. കൂടാതെ 4G അടാപ്ടറിനു 7999 രൂപയാണ് വില. 4G സിം കാര്‍ഡിന് വെറും 49 രൂപയേ ഉള്ളൂ പക്ഷെ അതുപയോഗിക്കാന്‍ ഐ ഫോണ്‍ 4എസ് പോലുള്ള വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങേണ്ടി വരും.
എന്തൊക്കെയായാലും നമ്മുടെ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ടെക്നോളജിയില്‍ മുന്‍പന്തിയില്‍ എത്തി എന്ന് നമുക്ക്‌ സമാധാനിക്കാം.

2012 ഏപ്രിൽ 9, തിങ്കളാഴ്‌ച

പിരാന്തന്‍ കോഴികോടിന്റെ വരികള്‍ അടിച്ചു മാറ്റിയത്‌..

അയല്‍വാസി വരുമ്പോള്‍ ഒരു സര്‍പ്രൈസ് ഗിഫ്റ്റ് കൊടുത്തയക്കാമെന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചിരിക്കയായിരുന്നു.
അവസാനം കിട്ടി ബോധിച്ചു.....
എന്റെ പ്രവാസം നിന്നെ വേദനിപ്പിക്കുന്നുണ്ട്‌, ശെരിയാണ്.. എങ്കിലും ഇത്രക്ക് ഞാന്‍ കരുതിയില്ല.
ഞാന്‍ കാണാത്ത എന്റെ അരുമസന്താനത്തിന്റെ ആദ്യ മുണ്‍ഠനത്തിലെ ഒരു നുള്ളു മുടിയിഴകള്‍!

മുത്തേ.. നീ എന്റെ കരണത്തടിച്ചാല്‍ പോലും ഞാന്‍ ഇത്രമേല്‍ കരയുമായിരുന്നില്ല...


പിരാന്തന്‍ കോഴിക്കോട്

ഏറ്റവും വലിയ പോണ്‍ സൈറ്റിനു മാസം 4 ബില്യന്‍ ഹിറ്റ്സ്

'ലോകം ഒരു കാമാലയം'.  വെറുതേ ഒരു ഹരത്തിന് പറഞ്ഞതല്ല. സര്‍വേ നടത്തി കണ്ടുപിടിച്ചു പറഞ്ഞതാണ്. Extreme tech എന്ന വെബ്സൈറ്റിന്റെ ആണ് കണ്ടെത്തല്‍. ലോകത്തിലെ ഏറ്റവും വലിയ സെക്സ് സൈറ്റ് ആയ xvideosനു 4.4 ബില്യന്‍ പേജ് വ്യൂസ്‌ ആണുള്ളതെന്നും  കൂടാതെ 350 മില്യണ്‍ പുതിയ ആളുകള്‍ എല്ലാമാസവും എത്തുന്നു എന്നുമുള്ള ഞെട്ടിപ്പിക്കുന്ന കണക്കാണ് പുറത്തു വന്നിരിക്കുന്നത്. ഒരു ശരാശരി യൂസര്‍ പതിനഞ്ചു മിനിട്ട് വീഡിയോ കാണുന്നു എന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു. ഞാന്‍ മാത്രേ ഇങ്ങനത്തെ വീഡിയോ കാണുന്നു എന്നല്ലേ കരുതിയേ.. ഹോ ഇപ്പോഴാ ഒന്ന് സമാധാനായേ.. ലോകം മുഴുവന്‍ ഇതിനു പുറകെ പോകുമ്പോ ഈ അടയ്ക്കകിളി ഒന്ന് കണ്ടുച്ചാല്‍ എന്താത്ര കുഴപ്പം ല്ലേ?

Mayamohini Malayalam Movie Mp3 Songs Free Download

ദിലീപിന്റെ വിഷു ചിത്രമായ മയമോഹിനിക്ക് നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ബാബുരാജ് ബിജു മേനോന്‍ കൂട്ടുകെട്ട് ഈ ചിത്രത്തിന് മാറ്റെകുന്നു. ബോക്സ്‌ ഓഫീസില്‍ നല്ല റേറ്റ്ങ്ങില്‍ പോകുന്ന ഈ ചിത്രം ആരാധകരെ നിരാശരാകുന്നില്ല.
ഇനി നമുക്ക്‌ മയമോഹിനിയിലെ ഗാനങ്ങള്‍ ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം...



01 Ullil Kothividarum 



Aavanippadam Poothallo


Haath Lele (hindi) 




Harahara Shambo 



Ullil Kothividarum (karaoke)

2012 ഏപ്രിൽ 6, വെള്ളിയാഴ്‌ച

ഐ.പി.എല്‍ ഇനി നിങ്ങളുടെ മൊബൈലിലും ലൈവ് ആയി കാണാം

നിങ്ങളുടെ മൊബൈലിലും ഇനി ഐ.പി.എല്‍ കളികള്‍ ലൈവായി കാണാം. 2Gയിലും 3Gയിലും കാണാം എന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. അപല്യ  ടെക്നോളജീസ് ആണ് നിങ്ങള്‍ക്കായി ഈ സേവനം ഒരുക്കിയിരിക്കുന്നത്. അതിനായി നിങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി.




Vodafone



Airtel


Aircel


Bsnl


Idea


Reliance


Tata Docomo


Others



അല്ലെങ്കില്‍  TV എന്ന്  58888ലേക്ക് മെസ്സേജ് അയച്ചാലും മതി.


ഈ ലിങ്കിനു എന്തെങ്കിലും പ്രശ്നം ഉണ്ടാകുകയാണെങ്കില്‍ ഇവിടെ താഴെ കമന്റ്‌ ചെയ്താല്‍ മതി.

2012 ഏപ്രിൽ 4, ബുധനാഴ്‌ച

നിങ്ങള്‍ക്കും എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാം

ഫൈസ്ബുക്കിലും  ബ്ലോഗിലുമൊക്കെ ആളുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് കണ്ടിട്ടില്ലേ? നിങ്ങള്‍ക്കും മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ടേ.. ഇതാ ഒരു എളുപ്പ മാര്‍ഗ്ഗം. ഗൂഗിള്‍ നല്‍കുന്ന ഒരു സേവനം നമുക്കിതിനായി പ്രയോജനപ്പെടുത്താം. അതിനായി നിങ്ങള്‍ക്ക്‌ 2 മാര്‍ഗങ്ങള്‍ സ്വീകരിക്കാം. 1. ഓണ്‍ലൈന്‍ ആയി ടൈപ്പ് ചെയ്യുന്ന വിധം അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
2. ടൈപ്പിംഗ്‌ ടൂള്‍ബാര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്തും ഉപയോഗിക്കാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യണം ഉപയോഗിക്കണം എന്നീ വിശദ വിവരങ്ങള്‍ക്കു ഇവിടെ ക്ലിക്ക് ചെയ്യുക .

ഇനി ഒന്നും ആലോചിക്കേണ്ട ഡൌണ്‍ലോഡ് ചെയ്യൂ ഇന്‍സ്റ്റോള്‍ ചെയ്യൂ മലയാളം ടൈപ്പ് ചെയ്യൂ...


2012 ഏപ്രിൽ 3, ചൊവ്വാഴ്ച

ഫൈസ്ബുക്ക്‌ ഇനി മൊബൈലില്‍ മലയാളത്തിലും..

ഫൈസ്ബുക്ക്‌  മലയാളം 
ഫൈസ്ബുക്ക്‌ ഇനി മൊബൈലില്‍ മലയാളത്തിലും കൂടാതെ മറ്റു 7 ഇന്ത്യന്‍ ഭാഷകളിലും ലഭ്യമാവും.
'ഫെയ്‌സ്ബുക്ക് ഫോര്‍ എവരി മൊബൈല്‍ ആപ്ലിക്കേഷന്‍' (Facebook for Every Phone mobile application) വഴിയാണ്, മൊബൈല്‍ ഫോണുകളില്‍ ഇന്ത്യന്‍ ഭാഷകളില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാവുക. ഹിന്ദി, ഗുജറാത്തി, തമിഴ്, മലയാളം, കന്നഡ, പഞ്ചാബി, ബംഗാളി, മറാഠി എന്നീ ഭാഷകളിലാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാവുക.
ഇന്ത്യയിലെ അഞ്ചു കോടിയോളം വരുന്ന ഫൈസ്ബുക്ക്‌ ഉപഭോക്താകളെ ലക്ഷമിട്ടാണ് ഈ തീരുമാനം. വരുന്ന ഒരാഴ്ച്ചക്കുള്ളില്‍ ഈ സേവനം ലഭ്യമാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നമ്മുടെ മുഖ്യമന്ത്രി ഒരു നിഷ്പക്ഷാവലോകനം

കേരളം ഭരിക്കുന്ന നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് പറയുമ്പോ നമുക്ക് ആദ്യം ഓര്‍മ വരുക 'അധിവേഗം ബഹുദൂരം' എന്ന പ്രയോഗമാണ്.നമ്മുടെ സ്വന്തം ഉമ്മന്‍‌ചാണ്ടി സാറിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത് എന്ന് മനസിലായികാണുമല്ലോ. വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്ന ഈ ഗവണ്മെന്റിനെ എളുപ്പം തള്ളി താഴെ ഇടാം എന്ന് കരുതുന്ന പ്രതിപക്ഷം ദിവസവും 100 കണക്കിന്  പ്രശ്നങ്ങള്‍  ഉണ്ടാക്കി കൊണ്ടുവരുന്നതുകൊണ്ട് ആ വേഗം അല്പം കുറഞ്ഞോ എന്നൊരു സംശയം ആര്‍ക്കും തോന്നാം. പക്ഷെ വികസനവും കരുതലും സുതാര്യതയും കൈമുതലാക്കിയ ഉമ്മന്‍‌ചാണ്ടി സര്‍ രാപകല്‍ ഓടിനടന്നു കാര്യങ്ങള്‍ ദ്രുതഗതിയില്‍ ചെയ്തു തീര്‍ക്കുന്നു.
മറ്റൊരു മുഖ്യമന്ത്രിക്കും ഇങ്ങനൊന്നും ഇതുവരെ ചെയ്തുകാണിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നമ്മള്‍ ആലോചിക്കണം. ഇത്രയും പ്രശ്നങ്ങള്‍ക്ക് നടുവിലും സമചിത്തതയോടെ കാര്യങ്ങള്‍ക്ക് തീര്‍പ്പുകല്പിക്കാനും പുതിയ കാര്യങ്ങള്‍ ആവിഷ്കരിക്കാനും അദ്ദേഹത്തിനാകുന്നു. ജനങ്ങള്‍ക്കൊപ്പം ഇത്രയധികം നിന്ന മറ്റൊരു മുഖ്യമന്ത്രി ഉണ്ടാകില്ല എന്ന് നമുക്ക് നിസ്സംശയം പറയാം. മുഖ്യമന്ത്രി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ വിജയം മാത്രം മതി ജനങ്ങളോട് നീതി പുലര്‍ത്തുന്ന ജനങ്ങള്‍ക്ക് ഒപ്പമുള്ള ഒരു മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി എന്ന് തെളിയിക്കാന്‍. സ്വന്തം ഓഫീസിലെ  പ്രവര്‍ത്തനം ലൈവ് ആയി കാണിച്ചു ആദ്യത്തെ മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടി തന്നെയാണ്. എ മുതല്‍ സെഡ് വരെ ഗ്രൂപ്പ്‌ ഉള്ള കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കി പ്രവര്‍ത്തിപ്പിക്കാനും അതിലൂടെ നാടിന്റെ വികസനം മുന്‍പോട്ടു കൊണ്ടുപോകുകയും ചെയ്യുന്ന ഉമ്മന്‍ ചാണ്ടി സാറിനു എന്റെ വിജയാശംസകള്‍....