
മറ്റൊരു മുഖ്യമന്ത്രിക്കും ഇങ്ങനൊന്നും ഇതുവരെ ചെയ്തുകാണിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നമ്മള്‍ ആലോചിക്കണം. ഇത്രയും പ്രശ്നങ്ങള്‍ക്ക് നടുവിലും സമചിത്തതയോടെ കാര്യങ്ങള്‍ക്ക് തീര്‍പ്പുകല്പിക്കാനും പുതിയ കാര്യങ്ങള്‍ ആവിഷ്കരിക്കാനും അദ്ദേഹത്തിനാകുന്നു. ജനങ്ങള്‍ക്കൊപ്പം ഇത്രയധികം നിന്ന മറ്റൊരു മുഖ്യമന്ത്രി ഉണ്ടാകില്ല എന്ന് നമുക്ക് നിസ്സംശയം പറയാം. മുഖ്യമന്ത്രി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ വിജയം മാത്രം മതി ജനങ്ങളോട് നീതി പുലര്‍ത്തുന്ന ജനങ്ങള്‍ക്ക് ഒപ്പമുള്ള ഒരു മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി എന്ന് തെളിയിക്കാന്‍. സ്വന്തം ഓഫീസിലെ പ്രവര്‍ത്തനം ലൈവ് ആയി കാണിച്ചു ആദ്യത്തെ മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടി തന്നെയാണ്. എ മുതല്‍ സെഡ് വരെ ഗ്രൂപ്പ് ഉള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കി പ്രവര്‍ത്തിപ്പിക്കാനും അതിലൂടെ നാടിന്റെ വികസനം മുന്‍പോട്ടു കൊണ്ടുപോകുകയും ചെയ്യുന്ന ഉമ്മന്‍ ചാണ്ടി സാറിനു എന്റെ വിജയാശംസകള്‍....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ