പേജുകള്‍‌

2012, ഏപ്രിൽ 11, ബുധനാഴ്‌ച

പുതിയ കുപ്പായമിട്ട് ഗൂഗിള്‍ പ്ലസ്‌..

ആകെ മൊത്തം മാറിയിട്ടുണ്ട്‌ നമ്മുടെ ഗൂഗിള്‍ പ്ലസ്‌. കുളിച് കുട്ടപ്പനായി പൌഡറും പൊട്ടുമൊക്കെ തൊട്ട് സുന്ദരി കുട്ടിആയാണ് വരവ്. ആരും കണ്ടാല്‍ ഒന്ന് നോക്കി നിന്ന് പോകും. തന്റെ മുഖ്യ എതിരാളികളായ ഫൈസ്ബുക്ക്‌ ടൈംലൈന്‍ അവതരിപ്പിച്ച ശേഷം ഗൂഗിള്‍ പ്ലുസില്‍ ഒരു  മാറ്റവും കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നോര്‍ത്തിരിക്കുവായിരുന്നു ദാ ഇപ്പൊ സമാധാനായി. ടൈംലൈനിനോട് സാമ്യം തോന്നുന്ന ഒരു മാറ്റമാണ് ഇത്തവണ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

നാവിഗേഷന്‍ എളുപ്പമാക്കാനും ആപ്പ്‌സുകള്‍ ഡ്രാഗ് ചെയ്ത് സ്ഥാനംക്രമീകരിക്കാനും ചില ആപ്പ്‌സുകള്‍ മറച്ചുവെയ്ക്കാനുമൊക്കെ സഹായിക്കുന്ന മാറ്റമാണ് ഗൂഗിള്‍പ്ലസില്‍ വരുത്തിയിട്ടുള്ളതെന്ന് തങ്ങളുടെഔദ്യോഗിക ബ്ലോഗില്‍ ഗൂഗിള്‍ അറിയിച്ചു.
ചിത്രങ്ങള്‍ കൂടുതല്‍ വലുതായി കാണാനും വീഡിയോ ചാറ്റിനും എല്ലാം കൂടുതല്‍ പ്രാധ്യനം കൊടുത്തുകൊണ്ടുള്ള ഒരു മാറ്റം കൂടിയാണിത്‌.

ഒട്ടനവധി പുതിയ മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ നമുക്ക് മുമ്പില്‍ അവതരിപ്പിക്കും എന്നാണ് ഗൂഗിള്‍ പറഞ്ഞിരിക്കുന്നത് എന്തായാലും നമുക്ക്‌ കാത്തിരുന്നു കാണാം.

അഭിപ്രായങ്ങളൊന്നുമില്ല: