പേജുകള്‍‌

2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

കിസ്സ്‌ ഓഫ് ലവ്



കിസ്സ്‌ ഓഫ്
ലവ് എന്നു കേട്ടപ്പോ രോമാഞ്ഞ്ജിച് നില്‍ക്കുന്ന പുങ്കവന്മാര്‍ ഒന്നറിയാന്‍. ഇതൊരു കാമ്പൈന്‍ന്റെ പേരാണ് അല്ലാതെ നാട്ടിലുള്ള സകല അവന്മാരേം ഓടിപിടിച്ചു ഉമ്മ വെക്കുന്ന ഒരു പ്രോഗ്രമല്ല . ദിവസങ്ങളായി നില്‍പ്പ് സമരം നടത്തുന്ന പാവങ്ങളെ തിരിഞ്ഞു നോക്കാന്‍ ആര്‍ക്കും നേരമില്ല പക്ഷെ കിസ്സ്‌ എന്ന് കേട്ടപ്പോ നാടിന്റെ സദാചാരം ഉണ്ടാക്കാന്‍ ഇറങ്ങിയ കുറെ എണ്ണത്തിനെ കാണുമ്പോ സഹതാപം തോനുന്നു. മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി സദാചാര പോലീസ് കളിക്കുന്നവര്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണമാണ്‌ കിസ്സ്‌ ഓഫ് ലവ്., അറിവും വിവേകവുമുള്ള ഒരു കൂട്ടം യുവതി യുവാക്കള്‍ ഒരുമിച്ചു ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ പരിപാടി തടയാന്‍ ആഹ്വാനം ചെയ്യുന്നവര്‍ ശരിക്കും വിവേക ശൂന്യതയാണ് പ്രതിഫലിപ്പിക്കുന്നത്.

മറ്റു രാജങ്ങളിലും കാമുകീ കാമുകന്മാര്‍ പാര്‍ക്ക് ബീച്ച് കോഫീ ഷോപ്പ് മുതലായ സ്ഥലങ്ങളില്‍ ഒരുമിച്ച് ഇരിക്കുകയും ഉമ്മവെക്കുകയും എല്ലാം ചെയ്യാറുണ്ട്. പക്ഷെ അതിന്റെ പേരില്‍ പാര്‍ക്ക്‌ നശിപ്പിക്കുക കോഫീ ഷോപ്പ് കത്തിക്കുക എന്നാ ഒരു കലാ പരിപാടിയും അവിടെയൊന്നും നടന്നതായി കേട്ടിടില്ല , പക്ഷെ അവിടുത്തെ ആളുകള്‍ക്ക് നമുക്കില്ലാത്ത ഒരു പ്രത്യേകതയുണ്ട് .ബോധം ഉണ്ട് എന്നതാണ് അത്. ചെയ്യുന്നത് അവരെ കാര്യം അതില്‍ ഇടപെടാതിരിക്കുക എന്നത് എന്റെ കാര്യം എന്നാ ബോധം. മറ്റുള്ളവന്റെ സ്വകാര്യതയില്‍ കയറി അത് പാടില്ല ഇത് പാടില്ല എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല, അവര്‍ നിങ്ങളെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുകയാനെങ്കില്‍ നേരിടാന്‍ ഇവിടെ പോലീസും കോടതിയും എല്ലാമുണ്ട് അതിനാല്‍ സദാചാര പോലീസിന്റെ ആവശ്യവുമില്ല.

കിസ്സ്‌ ഓഫ് ലവ് പ്രവര്‍ത്തകര്‍ക്ക് എന്റെ എല്ലാ വിധ ആശംസകളും.

2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

മലയാളിയും സദാചാര കോപ്രായങ്ങളും

നാടെങ്ങും സദാചാരക്കാരെ മുട്ടിയിട്ട് നടക്കാന്‍ വയ്യ. ഒരാണും പെണ്ണും ഒന്നടുത്തിരുന്നാല്‍ അവിടെ പ്രത്യക്ഷപ്പെടും സദാചാര ഭൂതങ്ങള്‍.തനിക്കു കിട്ടാത്തത് മറ്റുള്ളവനും അനുഭവിക്കേണ്ട എന്നാ മലയാളിയുടെ അസഹിഷ്ണുതയാണ് സദാചാര പോലീസിന്റെ ജനനത്തിന്റെ കാരണം. വിവരക്കേടില്‍ അസഹിഷ്ണുതയില്‍ ഉണ്ടായ കുട്ടിയാണ് സദാചാര ബോധം എന്നും നമുക്ക് വ്യാഖ്യനിക്കം. ഞാനിതെഴുതുമ്പോള്‍ എന്റെ അമ്മയെയും പെങ്ങളെയും കാശാപ് ചെയ്യാന്‍ കുറെ അവന്മാര്‍ വരും എന്നാ ബോധ്യം എനിക്കുണ്ട്. പക്ഷെ പറയാനുള്ളത് പറയാതെ വയ്യല്ലോ.

ഒരാണും പെണ്ണും പരസ്പര സമ്മതത്തോടെ ഒന്ന് കൂടെ ഇരിക്കുന്നതോ സംസാരിക്കുന്നതോ കൂടി പോയാല്‍ ഒന്ന് ചുംബിക്കുന്നതോ ഒരു മഹാ അപരാധമായി കണക്കാക്കപെടുന്നു. അവരെ കല്ലെറിയുന്നു അടിച്ചൊതുക്കുന്നു. തികച്ചു അപക്വമായ ഒരു നേരിടല്‍ ആണത്. അങ്ങനെ അവര്‍ ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെയും മന്സ്സിലാകിയാണ് അവര്‍ പെരുമാറുന്നത് എന്ന വിവേകം എന്തേ ഇവര്‍ക്ക് ഇല്ലാതെ പോകുന്നു . കോഴിക്കോട് ഈയിടെ ഒരു ഹോട്ടല്‍ തല്ലിതകര്‍ത്തു എന്തൊരു അപരാധമാണ്‌ ആ ചെയ്തത്. അഥവാ അവിടെ വല്ല വേണ്ടാധീനവും നടന്നാല്‍ തന്നെ അത് നേരിടാന്‍ ഇവിടെ പോലീസും നിയമവും ഇല്ലേ?. ഉണ്ട് എന്നാലും പോരല്ലോ അവനു രണ്ടു കൊടുത്താലേ എനിക്ക് സമാധാമാകൂ എന്നാ ലൈന്‍.
നേരമിരുട്ടിയാല്‍ മുമ്പില്‍ കാണുന്ന ഏതു സ്ത്രീയും മോശക്കാരിയാനെന്ന്നു ചിത്രീകരിക്കുന്ന ഒരു നശിച്ച സമൂഹത്തിന്റെ നടുവിലാണ് നമ്മള്‍ ജീവിക്കുന്നത്.  സ്ത്രീയോടുള്ള മലയാളിയുടെ സമീപനം മാറാതെ ഒരിക്കലും ഈ ഒരവസ്ഥക്ക് മാറ്റമുണ്ടാകില്ല. സ്ത്രീയും പുരുഷനും ചേര്‍ന്നാല്‍ അവിടെ അനാശാസ്യം മാത്രമല്ല നടക്കുക എന്നറിയാനുള്ള ബോധം ഒരുവനും ഇല്ലല്ലോ..

സംസ്കാരം പഠിപ്പിക്കുന്നവര്‍ എല്ലായിടത്തും അത് കാണിക്കണം. സരിതമാരും ബിന്ദ്യാസ് മാരും കേരളം കീഴടക്കുമ്പോള്‍ ഈ സദാചാര്‍ക്കര്‍ക്ക് ഒന്നും പറയാനില്ല മിണ്ടാതെ കണ്ടു നില്‍ക്കും. പത്ര മാധ്യമങ്ങള്‍ എരിവും പുളിയും കലര്‍ത്തി എഴുതി വിടുമ്പോള്‍ ഇത് തെമ്മടിതമാണ് എഴുതുന്നത് എന്ന് പറയാന്‍ ഒരു സദാചാരക്കരനെയും കാണുന്നുമില്ല പക്ഷെ ഒരാണും പെണ്ണും കൂടെയിരുന്നാല്‍ സംസാരിച്ചാല്‍ തെറ്റായി.. പൊറുക്കാന്‍ പറ്റാത്ത  തെറ്റ് .

സ്ത്രീകള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തിയ കാലമാണ്. ഒരുമിച്ചു പുരുഷനെയും സ്ത്രീയെയും കണ്ടെന്നും വരും. അതിനു നേരെ സധാചാരത്തിന്റെ വാളെടുത്തു സ്ത്രീയെ അടുക്കളയിലേക്ക് അന്തപുരത്തിലെക്ക് പറഞ്ഞു വിട്ടു ഒരു മഹാസുന്ദര കേരളം വാര്‍ത്തെടുത്ത് ഉണ്ടാക്കി കളയാം എന്ന് കരുതുന്നവര്‍ ഒന്നുകൂടെ ചിന്തിക്കുന്നത് നന്നായിരിക്കും.