അങ്ങനെ മുടി നീട്ടി വളര്‍ത്തികൊണ്ട്തന്നെ പുരുഷന്മാരെ നേരിട്ട അമ്മച്ചിയുടെ പരസ്യം ഇനി ചിലപ്പോ കണ്ടെന്നു വരില്ല. മലയാളത്തിന്റെ മുഖ്യധാരാ പത്രങ്ങള്‍ പണകൊഴുപ്പിന് പിന്നാലെ പോകുമ്പോള്‍ ചില വാര്‍ത്തകള്‍ മുങ്ങി പോകുന്നു അല്ല മുക്കുന്നു എന്ന് പറയാം. കോടികളുടെ പരസ്യം ചെയ്യുന്ന ഈ പൊന്മുട്ടയിടുന്ന താറാവിനെ ആരും കൊല്ലില്ലല്ലോ.
ഞാന്‍ എന്തിനെ കുറിച്ചാ പറഞ്ഞു വരുന്നത് എന്ന് വച്ചാല്‍. ഇത് തേച്ചാ മുടിവളരും തടികുറയും എന്നിങ്ങനെയുള്ള പരസ്യങ്ങളുമായി നമ്മളെ ചുറ്റി വരിഞ്ഞ ഇന്ദുലേഖ ശ്രീധരീയം ധാത്രി എന്നീ ഉല്പന്നങ്ങള്‍ തെറ്റായ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ച കുറ്റത്തിനു ഡ്രഗ്‌സ് കണ്ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈ വാര്‍ത്ത doolnews എന്നാ ഓണ്‍ലൈനില്‍ പത്രത്തിലാണ് വന്നത്.
.ശ്രീധരീയം സ്മാര്‍ട്ട് ലീന്‍, ഇന്ദുലേഖ ഗോള്‍ഡ് ഹെയര്‍ കെയര്‍ ഓയില്‍ , ധാത്രി ഫെയര്‍ ക്രീം, ധാത്രി ഹെയര്‍ ഓയില്‍ എന്നീ പ്രമുഖ ഉല്‍പ്പന്നങ്ങള്‍ വ്യാജ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നു എന്നും സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയ ഉല്‍പ്പന്നങ്ങള്‍ അല്ല വിപണിയില്‍ ഇറക്കിയതെന്നും റെയ്ഡില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്പതു ലക്ഷത്തോളം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
ഈ വാര്‍ത്ത കേട്ട് പലരും തലയ്ക്കു കയ്യും കൊടുത്തിരിക്കുകയാണ്. വലിയ വിലയാണ് ഈ ഉത്‌പന്നങ്ങള്‍ക്ക് ഈടാക്കിയിരുന്നത്. പരസ്യത്തില്‍ വീണു പോയി ഇത് തേച്ചു മുടി വരാതവരും തടി കുറയാത്തവരും നിരവധിയുണ്ട്. പണ്ട് ടിന്റുമോന്‍ ഇതിറങ്ങിയപ്പോ ഇതിന്റെ ഒരു പ്രശ്നം ഉന്നയിച്ചതായി ഞാനോര്‍ക്കുന്നു. ലവണ തൈലം ഒലിച്ചിറങ്ങി എന്തോ ഇല്ലതയിപോയ ഒരു കാര്യമാണത്. എന്തായാലും പ്രശ്നം പ്രശ്നം തന്നാണല്ലോ.
ഇനിയെങ്കിലും വിദ്യാഭ്യാസത്തിലും വിവരത്തിലും പോരാത്തതിന് കുരുട്ടു ബുദ്ധിയിലും മുന്നിട്ടു നില്‍കുന്ന മലയാളികള്‍ ഇതിലൊന്നും ചെന്ന് ചാടതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നന്ന്.
വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ