പേജുകള്‍‌

keralam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
keralam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മേയ് 10, വ്യാഴാഴ്‌ച

മുടി നീട്ടി വളര്‍ത്തി വിപ്ലവം ജയിച്ചില്ല ഇന്ദുലേഖ വ്യാജ ഉത്പന്നം

അങ്ങനെ മുടി നീട്ടി വളര്‍ത്തികൊണ്ട്തന്നെ പുരുഷന്മാരെ നേരിട്ട അമ്മച്ചിയുടെ പരസ്യം ഇനി ചിലപ്പോ കണ്ടെന്നു വരില്ല. മലയാളത്തിന്റെ മുഖ്യധാരാ പത്രങ്ങള്‍ പണകൊഴുപ്പിന് പിന്നാലെ പോകുമ്പോള്‍ ചില വാര്‍ത്തകള്‍ മുങ്ങി പോകുന്നു അല്ല മുക്കുന്നു എന്ന് പറയാം. കോടികളുടെ പരസ്യം ചെയ്യുന്ന ഈ പൊന്മുട്ടയിടുന്ന താറാവിനെ ആരും കൊല്ലില്ലല്ലോ.
ഞാന്‍ എന്തിനെ കുറിച്ചാ പറഞ്ഞു വരുന്നത് എന്ന് വച്ചാല്‍. ഇത് തേച്ചാ മുടിവളരും  തടികുറയും എന്നിങ്ങനെയുള്ള പരസ്യങ്ങളുമായി നമ്മളെ ചുറ്റി വരിഞ്ഞ ഇന്ദുലേഖ ശ്രീധരീയം ധാത്രി എന്നീ ഉല്പന്നങ്ങള്‍ തെറ്റായ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ച കുറ്റത്തിനു  ഡ്രഗ്‌സ് കണ്ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈ വാര്‍ത്ത doolnews എന്നാ ഓണ്‍ലൈനില്‍ പത്രത്തിലാണ് വന്നത്.

.ശ്രീധരീയം സ്മാര്‍ട്ട് ലീന്‍, ഇന്ദുലേഖ ഗോള്‍ഡ് ഹെയര്‍ കെയര്‍ ഓയില്‍ , ധാത്രി ഫെയര്‍ ക്രീം, ധാത്രി ഹെയര്‍ ഓയില്‍ എന്നീ പ്രമുഖ ഉല്‍പ്പന്നങ്ങള്‍ വ്യാജ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നു എന്നും സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയ ഉല്‍പ്പന്നങ്ങള്‍ അല്ല വിപണിയില്‍ ഇറക്കിയതെന്നും റെയ്ഡില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്പതു ലക്ഷത്തോളം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

ഈ വാര്‍ത്ത കേട്ട് പലരും തലയ്ക്കു കയ്യും കൊടുത്തിരിക്കുകയാണ്. വലിയ വിലയാണ് ഈ ഉത്‌പന്നങ്ങള്‍ക്ക്‌ ഈടാക്കിയിരുന്നത്. പരസ്യത്തില്‍ വീണു പോയി ഇത് തേച്ചു മുടി വരാതവരും തടി കുറയാത്തവരും നിരവധിയുണ്ട്. പണ്ട് ടിന്റുമോന്‍ ഇതിറങ്ങിയപ്പോ ഇതിന്റെ ഒരു പ്രശ്നം ഉന്നയിച്ചതായി ഞാനോര്‍ക്കുന്നു. ലവണ തൈലം ഒലിച്ചിറങ്ങി എന്തോ ഇല്ലതയിപോയ ഒരു കാര്യമാണത്‌. എന്തായാലും പ്രശ്നം പ്രശ്നം തന്നാണല്ലോ.
ഇനിയെങ്കിലും വിദ്യാഭ്യാസത്തിലും വിവരത്തിലും പോരാത്തതിന് കുരുട്ടു ബുദ്ധിയിലും മുന്നിട്ടു നില്‍കുന്ന മലയാളികള്‍ ഇതിലൊന്നും ചെന്ന് ചാടതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നന്ന്.


വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

2012 ഏപ്രിൽ 13, വെള്ളിയാഴ്‌ച

കണി കാണും നേരം കമല നേത്രന്റെ....



അങ്ങന മലയാളിക്ക് വെടിപോട്ടിച്ചാഘോഷിക്കാന്‍ വിഷുക്കാലം വന്നെത്തി. ശ്രീകൃഷ്ണന്‍ ഒടകുഴല്‍ വിളിച്ച് 10608 കാമുകിമാരെ വളച്ച കാര്യം പറഞ്ഞു ,200 സിം കാര്‍ഡും 2  മൊബൈലും ഉണ്ടായിട്ടും ഒന്നിനെ പോലും ശരിക്കു വളയ്ക്കാന്‍ പറ്റാത്ത എന്നെ പരിഹസിച്ചോണ്ടാണ് ഈ വര്‍ഷത്തെ ആദ്യത്തെ വിഷു വിഷ് എനിക്കു വന്നത്‌.


വിഷു കൈനീട്ടം കിട്ടുമല്ലോ എന്നുള്ള ആകെയൊരു പ്രതീക്ഷ മാത്രമേ ഈ വര്‍ഷമുള്ളൂ.. പടക്കത്തിനൊക്കെ ഇപ്പൊ എന്താ വില. കയ്യിന്നു പൊട്ടാതെ തന്നെ പൊള്ളും. അതോണ്ട് പടക്കം ഇത്തവണ കുറച്ചേ വാങ്ങീട്ടുള്ളൂ.


പിന്നെ വിഷുവിനെ പൊതുവായി നോക്കികാണുവാണെങ്കില്‍ പുറത്തു പടക്കം പൊട്ടുമ്പോള്‍ അകത്തു കുപ്പി പൊട്ടുന്ന ആഘോഷമായി മാറിയിരിക്കുകയാണ്. കോഴിയും കുപ്പിയും മലയാളിയുടെ എല്ലാ ആഘോഷങ്ങള്‍ക്കും നിറം പകരുന്ന പോലെ ഇവിടെയും അതാവര്‍ത്തിക്കുന്നു. വിഷു എന്താണ് എന്തിനിനാണ് എന്ന് പോലും പലര്‍ക്കും അറിയില്ല. കുറേ പടക്കം വാങ്ങിക്കുന്നു പൊട്ടിക്കുന്നു എന്നതിലുപരി വിഷുവിനു പിന്നിലെ ഐതീഹ്യം അതിന്റെ പ്രാധാന്യം ഒന്നും ആര്‍ക്കും അറിയില്ല. ടീവിയില്‍ വരുന്ന കുറേ പരിപാടികളും സിനിമയും കാണുക. അല്ലേല്‍ തിയേറ്ററില്‍ പോയി സിനിമ കാണുക ഇതൊക്കെയായിരിക്കുന്നു വിഷു ആഘോഷങ്ങള്‍.



ശ്രീകൃഷ്ണ ഭഗവാന്‍ അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരനെ വധിച്ചതിന്റെ ആഘോഷ സൂചകമായാണ് വിഷു ആഘോഷിക്കുന്നതെന്ന് ഒരു ഐതീഹ്യം പറയുന്നു.


മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കല്‍ രാവണന് ഇഷ്ടമായില്ല എന്നതാണിതിന് കാരണം.

കാലങ്ങള്‍ക്ക് ശേഷം, ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.

വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.



കണികാണും നേരം എന്ന ഗാനം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യക


വിഷുവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


കണിക്കൊന്നയും കൈനീട്ടവും പടക്കങ്ങളുമെല്ലമായി ഈ വിഷുക്കാലം എല്ലാവര്ക്കും ഐശ്വര്യവും സമൃധിയും നല്കട്ടെ

എല്ലാവര്ക്കും അടയ്ക്കാകിളിയുടെ വിഷു ആശംസകള്‍..



2012 ഏപ്രിൽ 3, ചൊവ്വാഴ്ച

നമ്മുടെ മുഖ്യമന്ത്രി ഒരു നിഷ്പക്ഷാവലോകനം

കേരളം ഭരിക്കുന്ന നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് പറയുമ്പോ നമുക്ക് ആദ്യം ഓര്‍മ വരുക 'അധിവേഗം ബഹുദൂരം' എന്ന പ്രയോഗമാണ്.നമ്മുടെ സ്വന്തം ഉമ്മന്‍‌ചാണ്ടി സാറിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത് എന്ന് മനസിലായികാണുമല്ലോ. വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്ന ഈ ഗവണ്മെന്റിനെ എളുപ്പം തള്ളി താഴെ ഇടാം എന്ന് കരുതുന്ന പ്രതിപക്ഷം ദിവസവും 100 കണക്കിന്  പ്രശ്നങ്ങള്‍  ഉണ്ടാക്കി കൊണ്ടുവരുന്നതുകൊണ്ട് ആ വേഗം അല്പം കുറഞ്ഞോ എന്നൊരു സംശയം ആര്‍ക്കും തോന്നാം. പക്ഷെ വികസനവും കരുതലും സുതാര്യതയും കൈമുതലാക്കിയ ഉമ്മന്‍‌ചാണ്ടി സര്‍ രാപകല്‍ ഓടിനടന്നു കാര്യങ്ങള്‍ ദ്രുതഗതിയില്‍ ചെയ്തു തീര്‍ക്കുന്നു.
മറ്റൊരു മുഖ്യമന്ത്രിക്കും ഇങ്ങനൊന്നും ഇതുവരെ ചെയ്തുകാണിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നമ്മള്‍ ആലോചിക്കണം. ഇത്രയും പ്രശ്നങ്ങള്‍ക്ക് നടുവിലും സമചിത്തതയോടെ കാര്യങ്ങള്‍ക്ക് തീര്‍പ്പുകല്പിക്കാനും പുതിയ കാര്യങ്ങള്‍ ആവിഷ്കരിക്കാനും അദ്ദേഹത്തിനാകുന്നു. ജനങ്ങള്‍ക്കൊപ്പം ഇത്രയധികം നിന്ന മറ്റൊരു മുഖ്യമന്ത്രി ഉണ്ടാകില്ല എന്ന് നമുക്ക് നിസ്സംശയം പറയാം. മുഖ്യമന്ത്രി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ വിജയം മാത്രം മതി ജനങ്ങളോട് നീതി പുലര്‍ത്തുന്ന ജനങ്ങള്‍ക്ക് ഒപ്പമുള്ള ഒരു മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി എന്ന് തെളിയിക്കാന്‍. സ്വന്തം ഓഫീസിലെ  പ്രവര്‍ത്തനം ലൈവ് ആയി കാണിച്ചു ആദ്യത്തെ മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടി തന്നെയാണ്. എ മുതല്‍ സെഡ് വരെ ഗ്രൂപ്പ്‌ ഉള്ള കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കി പ്രവര്‍ത്തിപ്പിക്കാനും അതിലൂടെ നാടിന്റെ വികസനം മുന്‍പോട്ടു കൊണ്ടുപോകുകയും ചെയ്യുന്ന ഉമ്മന്‍ ചാണ്ടി സാറിനു എന്റെ വിജയാശംസകള്‍....