പേജുകള്‍‌

2012, മാർച്ച് 30, വെള്ളിയാഴ്‌ച

മനസ്സിളക്കാന്‍ മയമോഹിനി എത്തുന്നു...

യുവാക്കളുടെ മനം കവരാന്‍ മായാമോഹിനി എത്തുന്നു. എക്കാലവും വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു പ്രശംസ പിടിച്ചു വാങ്ങുന്ന നമ്മുടെ പ്രിയ നടന്‍ ദിലീപ് ആണ് മായാമോഹിനിയായി നമ്മുടെ മുമ്പിലേക്ക് എത്തുന്നത്.മുഴുനീള സ്ത്രീ കഥാപാത്രത്തെയാണ്  ദിലീപ് ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിലീപിന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും നിര്‍ണായക വേഷങ്ങളിലൊന്ന് കൂടിയാണ് മായാമോഹിനിയിലെ സുന്ദരി മായ. നായകനും നായികയുമായി ഒരു അഭിനേതാവ് എത്തുന്ന മലയാളത്തിലെ ആദ്യസിനിമയെന്ന പ്രത്യേക കൂടി മായാമോഹിനിക്കുണ്ട്.
ബിജുമേനോന്‍, ബാബുരാജ്‌, മൈഥിലി,ലക്ഷ്മിറായ് എന്നിവരുടെ സാനിധ്യവും സിനിമയ്ക്ക്‌ ശക്തി പകരുന്നു.ഈ വിഷുക്കാലത്ത് വ്യത്യസ്തമായ പ്രമേയവുമായെത്തുന്ന മായമോഹിനി ജനഹൃദയങ്ങള്‍ കീഴടക്കും എന്ന് തന്നെയാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.

ഇങ്ങനയുമുണ്ടോ കടലാസ്! ... വരുന്നു ഇ പേപ്പര്‍ ഡിസ്പ്ലേ..

ഓ ഈ കടലാസ് കൊണ്ട് ഇനി വലയ കാര്യമൊന്നുമില്ല കളഞ്ഞേക്കാം...!! കാലം മാറി ഇനി കടലസങ്ങിനെ കളയാന്‍ പറ്റില്ലാന്നു മാത്രമല്ല എടുത്തു സൂക്ഷിച്ചു വെക്കെണ്ടിവരും പോന്നു പോലെ..
ഇതാ എല്‍ ജി നമുക്ക് മുമ്പിലേക്ക് പുതിയ കടലാസ് ഡിസ്പ്ലേയുമായി കടന്നു വന്നിരിക്കുന്നു. മടക്കാനും ഓടിക്കാനും ചുരുട്ടി പോക്കെറ്റില്‍ തിരുകാനും പറ്റുന്ന  ഇ പേപ്പര്‍ ഡിസ്പ്ലേ വിപണിയിലേക്ക് എത്തുന്നു.
 ഇത്തരം പേപ്പര്‍ ഡിസ്‌പ്ലേ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചെന്നും, അടുത്ത മാസത്തോടെ യൂറോപ്യന്‍ വിപണിയില്‍ ഇ.പി.ഡി.എത്തുമെന്നും എല്‍ജി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. വളയ്ക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ 'പ്ലാസ്റ്റിക് ഇ-ഇന്‍ക് ഡിസ്‌പ്ലേ'യാണിതെന്ന് എല്‍ജി പറയുന്നു.
1024 x 768 റസല്യൂഷനുള്ള ഇതിന്റെ വലിപ്പം ആറിഞ്ചാണ്.  പ്ലാസ്റ്റിക്‌ കൊണ്ടാണ് ഈ പേപ്പര്‍ നിര്മിച്ചിരിക്കുന്നത് അതിനാല്‍ താഴെ വീണാല്‍ പറ്റുമെന്ന പേടിയും വേണ്ട.
14 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം..
ഇതിന്റെ വിലയെ കുറിച്ചോ നിര്‍മാണ വിദ്യയെ കുറിച്ചോ ഒന്നും എല്‍ ജി ഇപ്പൊ ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. വരും നാളുകളില്‍ നമുക്ക് ഇ പേപ്പറില്‍ പത്രം വായിക്കാം...

ബെര്‍ളിത്തരങ്ങള്‍ ഒരവലോകനം

മലയാളം ബ്ലോഗെഴുത്ത് ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതിവെക്കപ്പെടുന്ന ഒരു പേരാണ് ബെര്‍ളി തോമസിന്റെത്. (അല്പം അതിശയോക്തി ചേര്‍ത്തിട്ടു പറഞ്ഞതാണ് ബെര്‍ളിയെ വെറുക്കുന്ന ബെര്‍ളിയുടെ   കുത്തക അവസാനിപ്പിക്കണം അല്ലേല്‍ അവസാനിക്കണം എന്ന് കരുതുന്നു മൂരാച്ചി എഴുത്തുകാര്‍ ക്ഷമിക്കുക).  പറമ്പില്‍ മുഴുവന്‍ മുതലകുഞ്ഞുങ്ങള്‍ ഉള്ള മെയില്‍ ഷോവനിസ്റ്റ് മാലാഘയെ ശരിക്ക് ഇങ്ങനയൊന്നും വിശേഷിപ്പിച്ചാല്‍ പോര എന്നാലും അത് മതി വിശേഷണം.

താന്‍ ജോലി ചെയ്യുന്ന മലയാള മനോരമയുടെ പത്ര ധര്‍മത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് ബെര്‍ളിയുടെ  ഓരോ പോസ്റ്റും മലയ്ളികളുടെ ഇടയിലേക്ക് പറന്നു വരുന്നത്. ആശയ ദാരിദ്ര്യം കൊണ്ട് പല പുതു ബ്ലോഗ്ഗെര്മാരും ആകശം നോക്കി നടക്കുമ്പോ ആശയങ്ങള്‍ കൊണ്ട് അമ്മാനമാടുന്നു  ബെര്‍ളി. കിട്ടുന്ന ഏതൊരു കാര്യവും തന്റെതായ ശൈലിയില്‍    ബ്ലോഗില്‍ കയറ്റിവിടാനുള്ള ബെര്‍ളിയുടെ കഴിവ് ഒന്ന് വേറെ തന്നെയാണ്. രാഷ്ട്രീയകാരെയും രാഷ്ട്രീയ പാര്‍ട്ടികളെയും മാധ്യമങ്ങളെയും എന്ന് വേണ്ട ഒരു വിധം എല്ലാവരും ബെര്‍ല്യുടെ നാവിന്റെ ചൂട് അറിഞ്ഞിട്ടുണ്ട്. ഇപ്പൊ തോനുന്നുണ്ടാവും ഇവനെന്താ കൊമ്പുണ്ടോന്നു. ഉണ്ട് ലക്ഷകണക്കിന് വരുന്ന   വായനകരകുന്ന കൊമ്പുകളാണ് ബെര്‍ലിക്കിങ്ങനെ എന്തും ആരോടും വിളിച്ചു പറയാനുള്ള ശക്തി പകരുന്നത്. ബെര്‍ലിക്കെതിരെ നിരവധി ആരോപണങ്ങള്‍ സ്ഥിരമായി ഉണ്ടാകാറുണ്ട്. നിലവാരം കുറഞ്ഞ പോസ്റ്റുകള്‍ അശ്ലീലം കലര്‍ന്ന ഭാഷ അങ്ങനെ പലതും. പക്ഷെ ഇതൊന്നും ബെര്‍ളിയെ കുലുക്കിയില്ല എന്ന് മാത്രമല്ല. കൊമ്പ് കുലുക്കി മുക്രിയിട്ടുകൊണ്ട് കൂടുതല്‍ കൂടുതല്‍ പേരെ കുത്തി കീറാനും ബെര്‍ളി തുടങ്ങി എന്നതാണ് സത്യം.

ഒരു വായനക്കരനന്ന നിലയില്‍ ഞാന്‍ ബെര്‍ളിയെ അങ്ങേയറ്റഓ ആരാധിക്കുകയും ഒരു ബ്ലോഗ്ഗര്‍ എന്നാ നിലയില്‍  ഒരു വല്ലാത്ത അസൂയയോടെ നോക്കി കാണുകയും ചെയ്യുന്നു. ഇനിയും ഇനിയും ബെര്‍ളിയുടെ ബെര്‍ളിത്തരങ്ങള്‍ മലയാളിയെ ചിന്തിപ്പിക്കട്ടെ ചിരിപ്പിക്കട്ടെ.  


ശുഭം..