പേജുകള്‍‌

malayalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
malayalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂൺ 1, വെള്ളിയാഴ്‌ച

തട്ടത്തിന്‍ മറയത്ത്

വിനീത് ശ്രീനിവാസന്റെ ഏറ്റവും  പുതിയ ചിത്രമാണ് തട്ടത്തിന്‍ മറയത്ത് . ഒരു നായര്‍ യുവാവും മുസ്ലിം കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ പാട്ട് ഇപ്പൊ തന്നെ സൂപ്പര്‍ ഹിറ്റ്‌ ആണ്..

" പയ്യന്നൂര്‍ college ന്റെ വരാന്തയിലൂടെ ഞാന്‍ ആയിശയോടൊപ്പം നടന്നു... വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം പാതിരാ കാറ്റ്‌ ഉണ്ട്‌.... അതു അവളുടെ തട്ടത്തിലും മുടിയുലുമൊക്കെ തട്ടി തടഞ്ഞു പോകുന്നൂടായിരുന്നു... ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്‌ ഓരോ തവണ വരുമ്പോഴും പെണ്ണിന്റെ മൊന്ജു കൂടി കൂടി വന്നു.......... അന്ന്... ആ വരാന്തയില്‍ വച്ചു... ഞാന്‍ മനസിലുറപ്പിച്ചു... മറ്റൊരുത്താനും ഇവലെ വീട്ടുകൊടുക്കൂലാന്നു.... ഈ ഉമ്മച്ചികുട്ടി.... ഇവള്‍ എന്റെയന്ന്......"


പാട്ട് ഇവിടെ ചേര്‍ക്കുന്നു


2012 മേയ് 3, വ്യാഴാഴ്‌ച

GrandMaster Malayalam Movie Review

മോഹന്‍ലാലിന്‍റെ തിരിച്ചു വരവ് എന്ന് വേണമെങ്കില്‍ നമുക്ക്‌ പറയാം. കണ്ടു മടുത്ത സൂപ്പര്‍സ്റ്റാര്‍ സിനിമകളില്‍ നിന്ന് അല്പം ഒരാശ്വാസം നമുക്ക്‌ ഈ സിനിമ പ്രധാനം ചെയ്യുന്നു. തുടരെ തുടരെ ഉള്ള സൂപ്പര്‍സ്റ്റാര്‍ പടങ്ങളുടെ പരാജയം കൊണ്ടാണെന്നു തോനുന്നു തിരക്ക് കുറവായിരുന്നു. ഒരു സാധാരണ മോഹന്‍ലാല്‍  സിനിമക്കുള്ള തിരക്ക് പോലും അനുഭവപെട്ടില്ല എന്നതാണ് സത്യം.

എന്തായാലും നമുക്ക്‌ സിനിമയിലേക്ക് കടക്കാം. ഒരു നല്ല സസ്പെന്‍സ് ത്രില്ലെര്‍ എന്ന് നമുക്കീ സിനിമയെ വിശേഷിപ്പിക്കാം. സിനിമയിലെ സസ്പെന്‍സ് ഒട്ടും ചോര്‍ന്നു പോകാതെ അവസാനം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. ചന്ദ്രശേകര്‍ എന്നാ പോലീസ്  ഓഫീസറിനെയാണ്  മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു കൊലപാതക പരമ്പരയെ ഒരു ഗെയിം ആയി കാണുന്ന വില്ലന്‍. അവനെ ആ കളിയില്‍ പരാജയ പെടുത്തി വിജയിക്കുന്ന പോലീസ് ഓഫീസര്‍. മോഹന്‍ലാല്‍ നിറഞ്ഞു നില്‍കുന്ന നന്നായി പാകപെടുത്തിയ കഥ ഫാന്‍സിനെ ഒട്ടും നിരാശ പെടുത്തില്ല. പ്രതീക്ഷിക്കാത്ത ഒരുവനാണ് വില്ലനായി അവസാനം വരുന്നത്. മോഹന്‍ലാലിന്‍റെ ഭാര്യയായി പ്രിയാമണി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ജഗതി ശ്രീകുമാര്‍, നരൈന്‍, ബാബു ആന്റണി എന്നിവര്‍ നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു.
മികച്ച പശ്ചാത്തല സംഗീതം ക്യാമറ മികവ് എന്നിവ ചിത്രത്തിനു മാറ്റേകുന്നു.


സിനിമ കാണാനെത്തുന്ന പ്രേക്ഷകനെ നിരശനാക്കുന്നില്ല എന്തായാലും ഈ ചിത്രം. ബോക്സ്‌ ഓഫീസില്‍ ഒരു വിജയം കൂടി ഉണ്ണികൃഷ്ണന് ഈ ചിത്രത്തോടെ അവകാശപെടാം.

Rating : 3.8/5
verdict : Hit

2012 ഏപ്രിൽ 9, തിങ്കളാഴ്‌ച

ഏറ്റവും വലിയ പോണ്‍ സൈറ്റിനു മാസം 4 ബില്യന്‍ ഹിറ്റ്സ്

'ലോകം ഒരു കാമാലയം'.  വെറുതേ ഒരു ഹരത്തിന് പറഞ്ഞതല്ല. സര്‍വേ നടത്തി കണ്ടുപിടിച്ചു പറഞ്ഞതാണ്. Extreme tech എന്ന വെബ്സൈറ്റിന്റെ ആണ് കണ്ടെത്തല്‍. ലോകത്തിലെ ഏറ്റവും വലിയ സെക്സ് സൈറ്റ് ആയ xvideosനു 4.4 ബില്യന്‍ പേജ് വ്യൂസ്‌ ആണുള്ളതെന്നും  കൂടാതെ 350 മില്യണ്‍ പുതിയ ആളുകള്‍ എല്ലാമാസവും എത്തുന്നു എന്നുമുള്ള ഞെട്ടിപ്പിക്കുന്ന കണക്കാണ് പുറത്തു വന്നിരിക്കുന്നത്. ഒരു ശരാശരി യൂസര്‍ പതിനഞ്ചു മിനിട്ട് വീഡിയോ കാണുന്നു എന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു. ഞാന്‍ മാത്രേ ഇങ്ങനത്തെ വീഡിയോ കാണുന്നു എന്നല്ലേ കരുതിയേ.. ഹോ ഇപ്പോഴാ ഒന്ന് സമാധാനായേ.. ലോകം മുഴുവന്‍ ഇതിനു പുറകെ പോകുമ്പോ ഈ അടയ്ക്കകിളി ഒന്ന് കണ്ടുച്ചാല്‍ എന്താത്ര കുഴപ്പം ല്ലേ?

Mayamohini Malayalam Movie Mp3 Songs Free Download

ദിലീപിന്റെ വിഷു ചിത്രമായ മയമോഹിനിക്ക് നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ബാബുരാജ് ബിജു മേനോന്‍ കൂട്ടുകെട്ട് ഈ ചിത്രത്തിന് മാറ്റെകുന്നു. ബോക്സ്‌ ഓഫീസില്‍ നല്ല റേറ്റ്ങ്ങില്‍ പോകുന്ന ഈ ചിത്രം ആരാധകരെ നിരാശരാകുന്നില്ല.
ഇനി നമുക്ക്‌ മയമോഹിനിയിലെ ഗാനങ്ങള്‍ ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം...



01 Ullil Kothividarum 



Aavanippadam Poothallo


Haath Lele (hindi) 




Harahara Shambo 



Ullil Kothividarum (karaoke)

2012 ഏപ്രിൽ 4, ബുധനാഴ്‌ച

നിങ്ങള്‍ക്കും എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാം

ഫൈസ്ബുക്കിലും  ബ്ലോഗിലുമൊക്കെ ആളുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് കണ്ടിട്ടില്ലേ? നിങ്ങള്‍ക്കും മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ടേ.. ഇതാ ഒരു എളുപ്പ മാര്‍ഗ്ഗം. ഗൂഗിള്‍ നല്‍കുന്ന ഒരു സേവനം നമുക്കിതിനായി പ്രയോജനപ്പെടുത്താം. അതിനായി നിങ്ങള്‍ക്ക്‌ 2 മാര്‍ഗങ്ങള്‍ സ്വീകരിക്കാം. 1. ഓണ്‍ലൈന്‍ ആയി ടൈപ്പ് ചെയ്യുന്ന വിധം അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
2. ടൈപ്പിംഗ്‌ ടൂള്‍ബാര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്തും ഉപയോഗിക്കാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യണം ഉപയോഗിക്കണം എന്നീ വിശദ വിവരങ്ങള്‍ക്കു ഇവിടെ ക്ലിക്ക് ചെയ്യുക .

ഇനി ഒന്നും ആലോചിക്കേണ്ട ഡൌണ്‍ലോഡ് ചെയ്യൂ ഇന്‍സ്റ്റോള്‍ ചെയ്യൂ മലയാളം ടൈപ്പ് ചെയ്യൂ...


2012 ഏപ്രിൽ 3, ചൊവ്വാഴ്ച

ഫൈസ്ബുക്ക്‌ ഇനി മൊബൈലില്‍ മലയാളത്തിലും..

ഫൈസ്ബുക്ക്‌  മലയാളം 
ഫൈസ്ബുക്ക്‌ ഇനി മൊബൈലില്‍ മലയാളത്തിലും കൂടാതെ മറ്റു 7 ഇന്ത്യന്‍ ഭാഷകളിലും ലഭ്യമാവും.
'ഫെയ്‌സ്ബുക്ക് ഫോര്‍ എവരി മൊബൈല്‍ ആപ്ലിക്കേഷന്‍' (Facebook for Every Phone mobile application) വഴിയാണ്, മൊബൈല്‍ ഫോണുകളില്‍ ഇന്ത്യന്‍ ഭാഷകളില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാവുക. ഹിന്ദി, ഗുജറാത്തി, തമിഴ്, മലയാളം, കന്നഡ, പഞ്ചാബി, ബംഗാളി, മറാഠി എന്നീ ഭാഷകളിലാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാവുക.
ഇന്ത്യയിലെ അഞ്ചു കോടിയോളം വരുന്ന ഫൈസ്ബുക്ക്‌ ഉപഭോക്താകളെ ലക്ഷമിട്ടാണ് ഈ തീരുമാനം. വരുന്ന ഒരാഴ്ച്ചക്കുള്ളില്‍ ഈ സേവനം ലഭ്യമാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2012 മാർച്ച് 30, വെള്ളിയാഴ്‌ച

മനസ്സിളക്കാന്‍ മയമോഹിനി എത്തുന്നു...

യുവാക്കളുടെ മനം കവരാന്‍ മായാമോഹിനി എത്തുന്നു. എക്കാലവും വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു പ്രശംസ പിടിച്ചു വാങ്ങുന്ന നമ്മുടെ പ്രിയ നടന്‍ ദിലീപ് ആണ് മായാമോഹിനിയായി നമ്മുടെ മുമ്പിലേക്ക് എത്തുന്നത്.മുഴുനീള സ്ത്രീ കഥാപാത്രത്തെയാണ്  ദിലീപ് ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിലീപിന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും നിര്‍ണായക വേഷങ്ങളിലൊന്ന് കൂടിയാണ് മായാമോഹിനിയിലെ സുന്ദരി മായ. നായകനും നായികയുമായി ഒരു അഭിനേതാവ് എത്തുന്ന മലയാളത്തിലെ ആദ്യസിനിമയെന്ന പ്രത്യേക കൂടി മായാമോഹിനിക്കുണ്ട്.
ബിജുമേനോന്‍, ബാബുരാജ്‌, മൈഥിലി,ലക്ഷ്മിറായ് എന്നിവരുടെ സാനിധ്യവും സിനിമയ്ക്ക്‌ ശക്തി പകരുന്നു.ഈ വിഷുക്കാലത്ത് വ്യത്യസ്തമായ പ്രമേയവുമായെത്തുന്ന മായമോഹിനി ജനഹൃദയങ്ങള്‍ കീഴടക്കും എന്ന് തന്നെയാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.

2011 ഒക്‌ടോബർ 9, ഞായറാഴ്‌ച

നിങ്ങളുടെ മൊബൈലില്‍ മലയാളം വായിക്കൂ

നിങ്ങളുടെ മൊബൈലില്‍ ഇനി മുതല്‍ മലയാളത്തിലും ഹിന്ദിയിലും തമിഴിലും ബ്ലോഗുകളും വാര്‍ത്തകളും എല്ലാം വായിക്കാം
ഈ സേവനം നിങ്ങളുടെ മൊബൈലില്‍ അച്ടിവറെ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://www.crazybcrazy.in/2011/10/read-malayalamtamilhindi-and-other.html


നിങ്ങളുടെ മൊബൈലില്‍ മലയാളം വായിക്കൂ