പേജുകള്‍‌

4g എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
4g എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

ആപ്പിളിന്റെ പുതിയ ഐ പാഡ് ഏപ്രില്‍ 23നു ഇന്ത്യയില്‍ എത്തുന്നു

ഏറെ ശ്രദ്ധിക്കപ്പെട്ട ആപ്പിളിന്റെ പുതിയ ഐ പാഡ് ഇന്ത്യയില്‍ ഇറങ്ങാന്‍ പോകുന്നു. ഈ വരുന്ന ഏപ്രില്‍ 23നാണ് ഐ പാഡ് വിപണിയില്‍ ലഭ്യമായി തുടങ്ങുക. ഇന്ത്യയെ കൂടാതെ സൗത്ത്‌ കൊറിയ,മലേഷ്യ, പനാമ, ഉറുഗ്വേ, വെനിന്സുല എന്നീ രാജ്യങ്ങളിലും ലഭ്യമാകും.
വൈ ഫൈ മാത്രമുള്ളതും വൈ ഫൈയും 4G യുമുള്ള മോഡലുകള്‍ കറുപ്പും വെളുപ്പും നിറങ്ങളില്‍ ലഭ്യമാകും.
16GB  മോഡലിനു വൈ ഫൈ മാത്രം ഉള്ളതിന് 30,500ഉം 32GBക്ക് 36500ഉം 64GBക്ക് 42000 രൂപയുമാണ് വില.
16GB  മോഡലിനു വൈ ഫൈയും 4Gയും  ഉള്ളതിന് 38900ഉം 32GBക്ക് 449000ഉം 64GBക്ക് 50900 രൂപയുമാണ് വില.

എല്ലാവരും വളരെ ആകാംഷയോടെയാണ് ഐ പാഡിന്റെ ഇന്ത്യയിലെ വരവ് നോക്കി കാണുന്നത്.
പ്രത്യേക തരം റെറ്റിന ഡിസ്പ്ലേ ഈ ഗാട്ജെറ്റിന്റെ പ്രത്യേകത ആണ്. 10 മണിക്കൂറോളം ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ പ്രവര്‍ത്തിക്കും എന്നുള്ള സവിഷതയും ഇതിനുണ്ട്. മിഴിവുറ്റ ചിത്രങ്ങള്‍ പ്രധാനം ചെയ്യുമെന്നും മറ്റു ഐ പാഡുകളെ അപേക്ഷിച്ചു വേഗത കൂടുതലാണെന്നും പറയേണ്ടതില്ലല്ലോ.

എന്തായാലും ഈ പുത്തന്‍ ഐ പാഡ് ഇന്ത്യന്‍ വിപണിയില്‍ ചലനം സൃഷ്ടിക്കും എന്നുറപ്പ്. നമുക്ക്‌ കാത്തിരുന്നു കാണാം 

2012, ഏപ്രിൽ 10, ചൊവ്വാഴ്ച

4G എന്നാല്‍ എന്ത്?

4G എന്നാല്‍ നാലാം തലമുറ മൊബൈല്‍ ടെക്നോളജി എന്നാണു അര്‍ത്ഥമാകുന്നത്. നമുക്കറിയുന്ന 3G നെറ്റ്‌വര്‍ക്കിനേക്കാളും 5 ഇരട്ടിയോളം അധികം സ്പീഡ്‌ പ്രധാനം ചെയ്യുന്ന ഏറ്റവും പുതിയ തലമുറയില്‍ പെട്ട സാങ്കേതിക വിദ്യ. അള്‍ട്ര ഹൈ സ്പീഡ്‌ ഇന്റര്‍നെറ്റ്‌ ആണ് 4G ടെക്നോളജിയുടെ പ്രധാന സവിശേഷത.100Mbps വരെ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിവുള്ളതും മാക്സിമം 1Gbps വരെ സ്പീഡ്‌ പ്രധാനം ചെയ്യാനും 4Gക്ക് കഴിയും. സ്മാര്‍ട്ട്‌ ഫോണുകളിലും ലാപ്ടോപിലും അതിവേഗ ഇന്റര്‍നെറ്റിന്റെ സാധ്യത ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുന്നു.

ഹൈ ഡെഫനിഷ്ന്‍ വീഡിയോ സ്ട്രീമിങ്ങും ,ലൈവ് ഹൈ ക്വാളിറ്റി ടി വി യും , ഉയര്‍ന്ന വേഗതയിലുള്ള ഡൌണ്‍ലോഡിംഗും, ഓണ്‍ലൈന്‍ ഗൈമിങ്ങും 4G വരുന്നതോടുകൂടി നമുക്ക് സാധ്യമാകുന്നു.

4G നെറ്റ്‌വര്‍ക്ക് രണ്ടു തരത്തിലുണ്ട്
1. വൈമാക്സ്
2. എല്‍ ടി ഇ (Long-Term Evolution)

വൈമാക്സ് 128 Mbps വരെ ഡൌണ്‍ലോഡിംഗും 56Mbps വരെ അപ്‌ലോഡിംഗ് സ്പീഡും പ്രധാനം ചെയ്യുന്നു. അതേ സമയം എല്‍ ടി ഇ 100 Mbps വരെ ഡൌണ്‍ലോഡിംഗും 50 Mbps വരെ അപ്‌ലോഡിംഗ് സ്പീഡും ആണ് പ്രധാനം ചെയ്യുന്നത്.
I.T.U (International Telecommunications Union) എല്‍ ടി ഇയെ ആണ് സ്റ്റാന്‍ഡേര്‍ഡ് ടെക്നോളജി ആയി പരിഗണിച്ചിരിക്കുന്നത്. കാരണം വൈമാക്സ് ITU മുമ്പോട്ട്‌ വെക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മുഴുവനായും അന്ഗീകരിക്കുന്നില്ല.

4G ഇന്ത്യയില്‍ അവതരിപ്പിച്ചു.

അങ്ങനെ ഇന്ത്യയില്‍ ആദ്യമായി 4G സേവനം എയര്‍ടെല്‍ അവതരിപ്പിച്ചു. കൊല്‍ക്കത്തയിലാണ് ആദ്യമായി 4G സേവനം ലഭ്യമായി തുടങ്ങിയത്. ഹൈ സ്പീഡ്‌ ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റിയും, എച്ച് ഡി വീഡിയോ സ്ട്രീമിങ്ങും എല്ലാം നമുക്ക്‌ 4Gയിലൂടെ ലഭ്യമാകും. കൊല്‍ക്കത്തക്ക് ശേഷം ബംഗളുരുവില്‍ ആയിരിക്കും അടുത്തതായി ഈ സേവനം ലഭ്യമാകുക. അതിനു ശേഷം പൂനെയിലും ലഭ്യമാകും. 3Gയെ അപേക്ഷിച് ചാര്‍ജ് കുറവായിരിക്കും 4Gക്ക് എന്ന് പറയപ്പെടുന്നു.3G സ്പെക്ട്രം ഉയര്‍ന്ന വിലയിലാണ് ലേലം ചെയ്തത് എന്നതാണ് 3Gയുടെ ചാര്‍ജ് കൂടാന്‍ കാരണമായി പറയപെടുന്നത്.പക്ഷെ 4Gക്ക് അങ്ങനെ നോക്കുമ്പോ ലേലത്തുക കുറവാണ്.
4G ഉപയോഗിക്കാന്‍ 4G ഉള്ള മൊബൈല്‍ ഫോണ്‍ വാങ്ങണം. അവ ഇന്ത്യില്‍ വളരെ കുറവായത് കാരണം ഈ അടുത്ത കാലത്തൊന്നും ഇത് ജനപ്രിയമാകാന്‍ പോകുന്നില്ല. കൂടാതെ 4G അടാപ്ടറിനു 7999 രൂപയാണ് വില. 4G സിം കാര്‍ഡിന് വെറും 49 രൂപയേ ഉള്ളൂ പക്ഷെ അതുപയോഗിക്കാന്‍ ഐ ഫോണ്‍ 4എസ് പോലുള്ള വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങേണ്ടി വരും.
എന്തൊക്കെയായാലും നമ്മുടെ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ടെക്നോളജിയില്‍ മുന്‍പന്തിയില്‍ എത്തി എന്ന് നമുക്ക്‌ സമാധാനിക്കാം.