മലയാളം ബ്ലോഗെഴുത്ത് ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതിവെക്കപ്പെടുന്ന ഒരു പേരാണ് ബെര്‍ളി തോമസിന്റെത്. (അല്പം അതിശയോക്തി ചേര്‍ത്തിട്ടു പറഞ്ഞതാണ് ബെര്‍ളിയെ വെറുക്കുന്ന ബെര്‍ളിയുടെ കുത്തക അവസാനിപ്പിക്കണം അല്ലേല്‍ അവസാനിക്കണം എന്ന് കരുതുന്നു മൂരാച്ചി എഴുത്തുകാര്‍ ക്ഷമിക്കുക). പറമ്പില്‍ മുഴുവന്‍ മുതലകുഞ്ഞുങ്ങള്‍ ഉള്ള മെയില്‍ ഷോവനിസ്റ്റ് മാലാഘയെ ശരിക്ക് ഇങ്ങനയൊന്നും വിശേഷിപ്പിച്ചാല്‍ പോര എന്നാലും അത് മതി വിശേഷണം.
താന്‍ ജോലി ചെയ്യുന്ന മലയാള മനോരമയുടെ പത്ര ധര്‍മത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് ബെര്‍ളിയുടെ ഓരോ പോസ്റ്റും മലയ്ളികളുടെ ഇടയിലേക്ക് പറന്നു വരുന്നത്. ആശയ ദാരിദ്ര്യം കൊണ്ട് പല പുതു ബ്ലോഗ്ഗെര്മാരും ആകശം നോക്കി നടക്കുമ്പോ ആശയങ്ങള്‍ കൊണ്ട് അമ്മാനമാടുന്നു ബെര്‍ളി. കിട്ടുന്ന ഏതൊരു കാര്യവും തന്റെതായ ശൈലിയില്‍ ബ്ലോഗില്‍ കയറ്റിവിടാനുള്ള ബെര്‍ളിയുടെ കഴിവ് ഒന്ന് വേറെ തന്നെയാണ്. രാഷ്ട്രീയകാരെയും രാഷ്ട്രീയ പാര്‍ട്ടികളെയും മാധ്യമങ്ങളെയും എന്ന് വേണ്ട ഒരു വിധം എല്ലാവരും ബെര്‍ല്യുടെ നാവിന്റെ ചൂട് അറിഞ്ഞിട്ടുണ്ട്. ഇപ്പൊ തോനുന്നുണ്ടാവും ഇവനെന്താ കൊമ്പുണ്ടോന്നു. ഉണ്ട് ലക്ഷകണക്കിന് വരുന്ന വായനകരകുന്ന കൊമ്പുകളാണ് ബെര്‍ലിക്കിങ്ങനെ എന്തും ആരോടും വിളിച്ചു പറയാനുള്ള ശക്തി പകരുന്നത്. ബെര്‍ലിക്കെതിരെ നിരവധി ആരോപണങ്ങള്‍ സ്ഥിരമായി ഉണ്ടാകാറുണ്ട്. നിലവാരം കുറഞ്ഞ പോസ്റ്റുകള്‍ അശ്ലീലം കലര്‍ന്ന ഭാഷ അങ്ങനെ പലതും. പക്ഷെ ഇതൊന്നും ബെര്‍ളിയെ കുലുക്കിയില്ല എന്ന് മാത്രമല്ല. കൊമ്പ് കുലുക്കി മുക്രിയിട്ടുകൊണ്ട് കൂടുതല്‍ കൂടുതല്‍ പേരെ കുത്തി കീറാനും ബെര്‍ളി തുടങ്ങി എന്നതാണ് സത്യം.
ഒരു വായനക്കരനന്ന നിലയില്‍ ഞാന്‍ ബെര്‍ളിയെ അങ്ങേയറ്റഓ ആരാധിക്കുകയും ഒരു ബ്ലോഗ്ഗര്‍ എന്നാ നിലയില്‍ ഒരു വല്ലാത്ത അസൂയയോടെ നോക്കി കാണുകയും ചെയ്യുന്നു. ഇനിയും ഇനിയും ബെര്‍ളിയുടെ ബെര്‍ളിത്തരങ്ങള്‍ മലയാളിയെ ചിന്തിപ്പിക്കട്ടെ ചിരിപ്പിക്കട്ടെ.
ശുഭം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ