ബഹിരാകാശ പഠനത്തില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗിള്‍ ഒരുക്കുന്ന ഒരു പുതിയ പദ്ധതിയാണ് youtube spacelab .
ബഹിരാകാശ ഗവേഷങ്ങളുടെ അവസാന വാക്കായ നസയുമായ് ചേര്‍ന്നാണ് youtube ഈ സേവനം വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
14 മുതല്‍ 18 വയസുവരെയ്യുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആണ് അവരസരം.
ലോകത്താകമാനമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഒരു വല്യ മത്സരമാണിത് . ഇവിടെ നിങ്ങളുടെ ഭാവനകള്‍ ചിറകു വിരിച്ചാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഗൂഗളിനോപ്പം ഉയരങ്ങളിലേക്ക് പറക്കാം. ഇവിടെ നിങ്ങള്‍ ചെയ്യേണ്ടിതതാണ്
250 കി.മി ഉയരത്തുള്ള ബഹിരാകാശ നിലയത്തില്‍ നിങ്ങള്‍ക്ക് പരീക്ഷണം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യും എന്നത് ഒരു വീഡിയോ ആക്കി youtubil അപ്‌ലോഡ് ചെയ്യുക.
ഡിസംബര്‍ ഏഴിനകം തങ്ങളുടെ ആശയം എന്താണെന്ന് വ്യക്തമാക്കുന്ന 2 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഒരു വിഡിയോ യു ട്യൂബില്‍ അപ്‌ലോഡ് ചെയ്യുക. ഒരു വിദ്യാര്‍ഥിക്ക് മൂന്ന് ആശയങ്ങള്‍ വരെ സമര്‍പ്പിക്കാം. വിദ്യാര്‍ഥിക്ക് ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ പേരടങ്ങുന്ന ഗ്രൂപ്പായോ മല്‍സരിക്കാം
ഇവിടെ നിങ്ങളുടെ ആശയങ്ങള്‍ ചിറകു വിരിക്കട്ടെ ലോകം നിങ്ങളെ അറിയട്ടെ..
കൂടുതല്‍ വിവരങ്ങള്‍ക്കും നിങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്യാനും വേണ്ടി സന്ദര്‍ശിക്കു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ