പേജുകള്‍‌

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

ബ്ലാക്ക്ബെറി പണിമുടക്കി ജനകൂട്ടം ആശങ്കയില്‍

മൂന്നു ദിവസമായി ലോകത്താകമാനമുള്ള എല്ലാ ബ്ലാക്ക്ബെറി കുട്ടന്മാരും പണി മുടക്കിയിരിക്കുകയാണ്. ഇന്ന് ചായകുടിചില്ലേലും കുഴപ്പമില്ല എന്റെ ബ്ലാക്ക്ബെറി വര്‍ക്ക്‌ ചെയ്താ മതിയായിരുന്നു എന്ന് പറയുന്നു ചേട്ടന്മാരും ചേച്ചിമാരുമൊക്കെ വലഞ്ഞു.
ഈശ്വരാ ഇന്നെങ്കിലും എന്റെ ബ്ലാക്ക്ബെറി ഒന്ന് വര്‍ക്ക്‌ ചെയ്താ മതിയായിരുന്നെ എന്നാ മനസുരികിയുള്ള വിളികള്‍ ആണത്രെ ഇപ്പൊ അമ്പലങ്ങളിലും പള്ളികളിലും ഒക്കെ മുഴങ്ങി കേള്‍കുന്നത്. 
റിം കമ്പനയിലെ ഒരുവനും ഇപ്പൊ ഊണും ഉറക്കവുമില്ല. (ഉറക്കം വരാഞ്ഞല്ലട്ടോ ഊണ് കിട്ടഞ്ഞുമല്ല ).ഈ പ്രശ്നം ഇനിയെങ്കിലും പരിഹരിച്ചിലേല്‍ ഞങ്ങളിന് ഉള്ള കാലം വീട്ടില്‍ ചടഞ്ഞുകൂടി ഇരിക്കേണ്ടി വരും എന്ന ബോദ്യം അവര്‍ക്ക് വന്നു.
ഇന്നലെ മുതല്‍ ആഞ്ഞടിക്കുന്ന ആന്റി ബ്ലാക്ക്ബെറി തരംഗം ചില്ലറയൊന്നുമല്ല കമ്പനിക്ക്‌ പ്രശ്നം  ഉണ്ടാകിയിരിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍കിംഗ് വെബ്സൈറ്റുകളില്‍ ഉപഭോക്താക്കള്‍ കമ്പനിക്കെതിരെ ആഞ്ഞടികുകയാണ്.ഇനിയും പ്രശ്നം പരിഹരിച്ചില്ലേല്‍ ഞങ്ങള്‍ കമ്പനിക്ക്‌ തീയിടും എന്ന നിലപാടാണു എല്ലാവരും എടുത്തിരിക്കുന്നത് എന്നും പറഞ്ഞു കേള്‍ക്കുന്നു. 
ഇന്നോ നാളെയോ  കൊണ്ട് ഈ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നും എല്ലാ ബ്ലാക്ക്ബെറി കുട്ടന്മാര്‍ക്കും ഇനി മനസമാധാനത്തോടെ  ഇരിക്കാം എന്നും കമ്പനി ആണയിട്ടു പറയുന്നു.. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം..

ഒന്ന് നില്‍ക്കണേ എന്റെ ബ്ലാക്ക്ബെറി ഓക്കേ ആയോനോന്നു നോക്കീട്ടു വരാം :)

അഭിപ്രായങ്ങളൊന്നുമില്ല: