യുവാക്കളുടെ മനം കവരാന്‍ മായാമോഹിനി എത്തുന്നു. എക്കാലവും വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു പ്രശംസ പിടിച്ചു വാങ്ങുന്ന നമ്മുടെ പ്രിയ നടന്‍ ദിലീപ് ആണ് മായാമോഹിനിയായി നമ്മുടെ മുമ്പിലേക്ക് എത്തുന്നത്.മുഴുനീള സ്ത്രീ കഥാപാത്രത്തെയാണ് ദിലീപ് ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിലീപിന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും നിര്‍ണായക വേഷങ്ങളിലൊന്ന് കൂടിയാണ് മായാമോഹിനിയിലെ സുന്ദരി മായ. നായകനും നായികയുമായി ഒരു അഭിനേതാവ് എത്തുന്ന മലയാളത്തിലെ ആദ്യസിനിമയെന്ന പ്രത്യേക കൂടി മായാമോഹിനിക്കുണ്ട്.
ബിജുമേനോന്‍, ബാബുരാജ്, മൈഥിലി,ലക്ഷ്മിറായ് എന്നിവരുടെ സാനിധ്യവും സിനിമയ്ക്ക് ശക്തി പകരുന്നു.ഈ വിഷുക്കാലത്ത് വ്യത്യസ്തമായ പ്രമേയവുമായെത്തുന്ന മായമോഹിനി ജനഹൃദയങ്ങള്‍ കീഴടക്കും എന്ന് തന്നെയാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ