ഓ ഈ കടലാസ് കൊണ്ട് ഇനി വലയ കാര്യമൊന്നുമില്ല കളഞ്ഞേക്കാം...!! കാലം മാറി ഇനി കടലസങ്ങിനെ കളയാന്‍ പറ്റില്ലാന്നു മാത്രമല്ല എടുത്തു സൂക്ഷിച്ചു വെക്കെണ്ടിവരും പോന്നു പോലെ..
ഇതാ എല്‍ ജി നമുക്ക് മുമ്പിലേക്ക് പുതിയ കടലാസ് ഡിസ്പ്ലേയുമായി കടന്നു വന്നിരിക്കുന്നു. മടക്കാനും ഓടിക്കാനും ചുരുട്ടി പോക്കെറ്റില്‍ തിരുകാനും പറ്റുന്ന ഇ പേപ്പര്‍ ഡിസ്പ്ലേ വിപണിയിലേക്ക് എത്തുന്നു.
ഇതാ എല്‍ ജി നമുക്ക് മുമ്പിലേക്ക് പുതിയ കടലാസ് ഡിസ്പ്ലേയുമായി കടന്നു വന്നിരിക്കുന്നു. മടക്കാനും ഓടിക്കാനും ചുരുട്ടി പോക്കെറ്റില്‍ തിരുകാനും പറ്റുന്ന ഇ പേപ്പര്‍ ഡിസ്പ്ലേ വിപണിയിലേക്ക് എത്തുന്നു.
ഇത്തരം പേപ്പര്‍ ഡിസ്‌പ്ലേ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചെന്നും, അടുത്ത മാസത്തോടെ യൂറോപ്യന്‍ വിപണിയില്‍ ഇ.പി.ഡി.എത്തുമെന്നും എല്‍ജി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. വളയ്ക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ 'പ്ലാസ്റ്റിക് ഇ-ഇന്‍ക് ഡിസ്‌പ്ലേ'യാണിതെന്ന് എല്‍ജി പറയുന്നു.
1024 x 768 റസല്യൂഷനുള്ള ഇതിന്റെ വലിപ്പം ആറിഞ്ചാണ്. പ്ലാസ്റ്റിക് കൊണ്ടാണ് ഈ പേപ്പര്‍ നിര്മിച്ചിരിക്കുന്നത് അതിനാല്‍ താഴെ വീണാല്‍ പറ്റുമെന്ന പേടിയും വേണ്ട.
14 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം..
ഇതിന്റെ വിലയെ കുറിച്ചോ നിര്‍മാണ വിദ്യയെ കുറിച്ചോ ഒന്നും എല്‍ ജി ഇപ്പൊ ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. വരും നാളുകളില്‍ നമുക്ക് ഇ പേപ്പറില്‍ പത്രം വായിക്കാം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ