പേജുകള്‍‌

2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

കണി കാണും നേരം കമല നേത്രന്റെ....



അങ്ങന മലയാളിക്ക് വെടിപോട്ടിച്ചാഘോഷിക്കാന്‍ വിഷുക്കാലം വന്നെത്തി. ശ്രീകൃഷ്ണന്‍ ഒടകുഴല്‍ വിളിച്ച് 10608 കാമുകിമാരെ വളച്ച കാര്യം പറഞ്ഞു ,200 സിം കാര്‍ഡും 2  മൊബൈലും ഉണ്ടായിട്ടും ഒന്നിനെ പോലും ശരിക്കു വളയ്ക്കാന്‍ പറ്റാത്ത എന്നെ പരിഹസിച്ചോണ്ടാണ് ഈ വര്‍ഷത്തെ ആദ്യത്തെ വിഷു വിഷ് എനിക്കു വന്നത്‌.


വിഷു കൈനീട്ടം കിട്ടുമല്ലോ എന്നുള്ള ആകെയൊരു പ്രതീക്ഷ മാത്രമേ ഈ വര്‍ഷമുള്ളൂ.. പടക്കത്തിനൊക്കെ ഇപ്പൊ എന്താ വില. കയ്യിന്നു പൊട്ടാതെ തന്നെ പൊള്ളും. അതോണ്ട് പടക്കം ഇത്തവണ കുറച്ചേ വാങ്ങീട്ടുള്ളൂ.


പിന്നെ വിഷുവിനെ പൊതുവായി നോക്കികാണുവാണെങ്കില്‍ പുറത്തു പടക്കം പൊട്ടുമ്പോള്‍ അകത്തു കുപ്പി പൊട്ടുന്ന ആഘോഷമായി മാറിയിരിക്കുകയാണ്. കോഴിയും കുപ്പിയും മലയാളിയുടെ എല്ലാ ആഘോഷങ്ങള്‍ക്കും നിറം പകരുന്ന പോലെ ഇവിടെയും അതാവര്‍ത്തിക്കുന്നു. വിഷു എന്താണ് എന്തിനിനാണ് എന്ന് പോലും പലര്‍ക്കും അറിയില്ല. കുറേ പടക്കം വാങ്ങിക്കുന്നു പൊട്ടിക്കുന്നു എന്നതിലുപരി വിഷുവിനു പിന്നിലെ ഐതീഹ്യം അതിന്റെ പ്രാധാന്യം ഒന്നും ആര്‍ക്കും അറിയില്ല. ടീവിയില്‍ വരുന്ന കുറേ പരിപാടികളും സിനിമയും കാണുക. അല്ലേല്‍ തിയേറ്ററില്‍ പോയി സിനിമ കാണുക ഇതൊക്കെയായിരിക്കുന്നു വിഷു ആഘോഷങ്ങള്‍.



ശ്രീകൃഷ്ണ ഭഗവാന്‍ അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരനെ വധിച്ചതിന്റെ ആഘോഷ സൂചകമായാണ് വിഷു ആഘോഷിക്കുന്നതെന്ന് ഒരു ഐതീഹ്യം പറയുന്നു.


മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കല്‍ രാവണന് ഇഷ്ടമായില്ല എന്നതാണിതിന് കാരണം.

കാലങ്ങള്‍ക്ക് ശേഷം, ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.

വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.



കണികാണും നേരം എന്ന ഗാനം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യക


വിഷുവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


കണിക്കൊന്നയും കൈനീട്ടവും പടക്കങ്ങളുമെല്ലമായി ഈ വിഷുക്കാലം എല്ലാവര്ക്കും ഐശ്വര്യവും സമൃധിയും നല്കട്ടെ

എല്ലാവര്ക്കും അടയ്ക്കാകിളിയുടെ വിഷു ആശംസകള്‍..



അഭിപ്രായങ്ങളൊന്നുമില്ല: