പേജുകള്‍‌

2012, ഏപ്രിൽ 29, ഞായറാഴ്‌ച

എന്റെ കോഴിക്കോട്ടുകാര്‍

മാര്‍ക്ക്‌ സകര്ബെര്ഗ് എന്ന പേരില്‍ ഒരു  വല്യ മുതലാളി ഉണ്ടായിരുന്നു.. ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ ഫേസ്ബുക്ക്‌ എന്ന ആ വല്യ പറമ്പില്‍ പല ആവശ്യത്തിനും വരാറുണ്ടായിരുന്നു. പല രാജ്യത്തുള്ള പല ഭാഷകള്‍ സംസാരിക്കുന്ന പലവരും ആ കൂട്ടത്തില്‍ ഉണ്ടാകാറുണ്ട്. കച്ച്ഹവടക്കാര്‍,കുട്ടികള്‍,ടീച്ചര്‍മാര്‍,അമ്മമാര്‍,ഡോക്ടര്‍മാര്‍,എഴുത്തുകാര്‍, അങ്ങനെ പോകുന്നു അവിടെ വരുന്ന ആളുകള്‍.
ഒരിക്കല്‍ അവിടെ അഭിജിത് എന്ന് പേരുള്ള ഒരു ഡോക്ടര്‍ ഒരു കൊച്ചു മരം നട്ടു. അദ്ദേഹം അതിനെ കോഴിക്കൊട്ടുക്കാര്‍ എന്നൊരു പേരിട്ടു വിളിച്ചു. അങ്ങനെ ആ കുഞ്ഞു മരത്തിനു ഡോക്ടര്‍ വെള്ളവും വളവുമിട്ടു വളര്‍ത്തി കൊണ്ടുവന്നു. അങ്ങനെ മരം വലുതാവാന്‍ തുടങ്ങി. ആളുകള്‍ മറ്റിടങ്ങളില്‍ നിന്ന് ഈ മരതണലില്‍ വന്നിരിക്കാന്‍ തുടങ്ങി. അവര്‍ വെറുതെ വന്നു പോകുന്നവര്‍ അല്ലായിരുന്നു. സ്നേഹവും അര്‍പ്പണ ബോധവും ഉള്ളവരായിരുന്നു. അവരെന്നും മരത്തിനു വെള്ളമൊഴിച്ചു നല്ല പോലെ വളം ചെയ്തു. അങ്ങനെ ആ തണല്‍ മരം പെട്ടന്നങ്ങു വലുതായി. അങ്ങനെ ഒരുപാടുപേര്‍ ഈ മരത്തണലില്‍ വന്നിരിക്കാന്‍ തുടങ്ങി.

   ഇനി ഈ മരത്തിന്റെ പ്രത്യേകതകളെ കുറിച്ച് പറയാം. എവിടെയുമില്ലാത്ത ഒരു സംതൃപ്തി നമുക്കീ മരത്തണലില്‍ കിട്ടും. ഇളം കാറ്റിന്റെ കുളിരും ഇലകള്‍ പൊഴിക്കുന്ന സംഗീതവും. പൂവുകള്‍ നല്‍ക്കുന്ന സുഗന്ദവും എല്ലാം നമ്മെ ഈ മരത്തനലില്‍ പിടിച്ചിരുത്തും. ആര്‍ക്കും എന്ത് കാര്യവും തുറന്നു ചര്‍ച്ച ചെയ്യാന്‍ ഇവിടെ കഴിയും. ഇവിടെ കൂടുന്ന ആളുകള്‍ ഈ അകിലണ്ടകോടി ബ്രഹ്മാണ്ടാതിലുള്ള എല്ലാ കാര്യത്തിനെ കുറിച്ചും പറയും. അടി കൂടും കളിക്കും ചിരിക്കും പിണങ്ങും ഇണങ്ങും വാശി പിടിക്കും അങ്ങനെ എല്ലാം എല്ലാം. ഇന്നേക്ക് ഈ മരം നട്ടിട്ട് ഒരു വര്‍ഷമാകുകയാണ്. അത് കൊണ്ട് ഈ മരച്ചുവട്ടിലെ കൂട്ടുകാര്‍ എല്ലാവരും ഒന്ന് ഒത്തുകൂടി. സ്നേഹം പങ്കുവച്ചു. മധുരം കൊടുത്തും ആഘോഷിച്ചു.  ഞാനും പോയിരുന്നു. മനസ്സ് നിറഞ്ഞു.

  ആടിയും പാടിയും ആഘോഷിച്ച ഓരോ നിമിഷങ്ങളും മറക്കാന്‍ കഴിയില്ല. ഒരു സൌഹൃദകൂട്ടയ്മ ഇത്രയും ആഴത്തില്‍ ആത്മബന്ധം സൃഷ്ടിച്ചു എന്നത് വലിയ ഒരു കാര്യം തന്നെയാണ്. എന്ത് കൊണ്ട് മുമ്പേ ഞാന്‍ ഇവിടെ ഇഴകി ചേര്‍ന്നില്ല എന്ന് മനസിലാകുന്നില്ല. എന്തൊക്കെയായാലും ചാരിതാര്ത്യമുണ്ട് ഈ കൂട്യ്മയില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍....

ഒരുപാടു സ്നേഹത്തോടെ ........



അഭിപ്രായങ്ങളൊന്നുമില്ല: