പേജുകള്‍‌

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

ബഹിരാകാശ പഠനത്തില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി youtube spacelab

ബഹിരാകാശ പഠനത്തില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗിള്‍ ഒരുക്കുന്ന ഒരു പുതിയ പദ്ധതിയാണ് youtube spacelab 
ബഹിരാകാശ ഗവേഷങ്ങളുടെ അവസാന വാക്കായ നസയുമായ് ചേര്‍ന്നാണ് youtube ഈ സേവനം വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 
14 മുതല്‍ 18 വയസുവരെയ്യുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആണ് അവരസരം.
 ലോകത്താകമാനമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഒരു വല്യ മത്സരമാണിത്‌ . ഇവിടെ നിങ്ങളുടെ ഭാവനകള്‍ ചിറകു വിരിച്ചാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഗൂഗളിനോപ്പം ഉയരങ്ങളിലേക്ക് പറക്കാം. ഇവിടെ നിങ്ങള്‍ ചെയ്യേണ്ടിതതാണ് 

250 കി.മി ഉയരത്തുള്ള ബഹിരാകാശ നിലയത്തില്‍ നിങ്ങള്‍ക്ക് പരീക്ഷണം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യും എന്നത് ഒരു വീഡിയോ ആക്കി youtubil  അപ്‌ലോഡ്‌ ചെയ്യുക.
ഡിസംബര്‍ ഏഴിനകം തങ്ങളുടെ ആശയം എന്താണെന്ന് വ്യക്തമാക്കുന്ന 2 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഒരു വിഡിയോ യു ട്യൂബില്‍ അപ്‌ലോഡ് ചെയ്യുക. ഒരു വിദ്യാര്‍ഥിക്ക് മൂന്ന് ആശയങ്ങള്‍ വരെ സമര്‍പ്പിക്കാം. വിദ്യാര്‍ഥിക്ക് ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ പേരടങ്ങുന്ന ഗ്രൂപ്പായോ മല്‍സരിക്കാം

ഇവിടെ നിങ്ങളുടെ ആശയങ്ങള്‍ ചിറകു വിരിക്കട്ടെ  ലോകം നിങ്ങളെ അറിയട്ടെ..

കൂടുതല്‍ വിവരങ്ങള്‍ക്കും നിങ്ങളുടെ വീഡിയോ അപ്‌ലോഡ്‌ ചെയ്യാനും വേണ്ടി സന്ദര്‍ശിക്കു 

ബ്ലാക്ക്ബെറി പണിമുടക്കി ജനകൂട്ടം ആശങ്കയില്‍

മൂന്നു ദിവസമായി ലോകത്താകമാനമുള്ള എല്ലാ ബ്ലാക്ക്ബെറി കുട്ടന്മാരും പണി മുടക്കിയിരിക്കുകയാണ്. ഇന്ന് ചായകുടിചില്ലേലും കുഴപ്പമില്ല എന്റെ ബ്ലാക്ക്ബെറി വര്‍ക്ക്‌ ചെയ്താ മതിയായിരുന്നു എന്ന് പറയുന്നു ചേട്ടന്മാരും ചേച്ചിമാരുമൊക്കെ വലഞ്ഞു.
ഈശ്വരാ ഇന്നെങ്കിലും എന്റെ ബ്ലാക്ക്ബെറി ഒന്ന് വര്‍ക്ക്‌ ചെയ്താ മതിയായിരുന്നെ എന്നാ മനസുരികിയുള്ള വിളികള്‍ ആണത്രെ ഇപ്പൊ അമ്പലങ്ങളിലും പള്ളികളിലും ഒക്കെ മുഴങ്ങി കേള്‍കുന്നത്. 
റിം കമ്പനയിലെ ഒരുവനും ഇപ്പൊ ഊണും ഉറക്കവുമില്ല. (ഉറക്കം വരാഞ്ഞല്ലട്ടോ ഊണ് കിട്ടഞ്ഞുമല്ല ).ഈ പ്രശ്നം ഇനിയെങ്കിലും പരിഹരിച്ചിലേല്‍ ഞങ്ങളിന് ഉള്ള കാലം വീട്ടില്‍ ചടഞ്ഞുകൂടി ഇരിക്കേണ്ടി വരും എന്ന ബോദ്യം അവര്‍ക്ക് വന്നു.
ഇന്നലെ മുതല്‍ ആഞ്ഞടിക്കുന്ന ആന്റി ബ്ലാക്ക്ബെറി തരംഗം ചില്ലറയൊന്നുമല്ല കമ്പനിക്ക്‌ പ്രശ്നം  ഉണ്ടാകിയിരിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍കിംഗ് വെബ്സൈറ്റുകളില്‍ ഉപഭോക്താക്കള്‍ കമ്പനിക്കെതിരെ ആഞ്ഞടികുകയാണ്.ഇനിയും പ്രശ്നം പരിഹരിച്ചില്ലേല്‍ ഞങ്ങള്‍ കമ്പനിക്ക്‌ തീയിടും എന്ന നിലപാടാണു എല്ലാവരും എടുത്തിരിക്കുന്നത് എന്നും പറഞ്ഞു കേള്‍ക്കുന്നു. 
ഇന്നോ നാളെയോ  കൊണ്ട് ഈ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നും എല്ലാ ബ്ലാക്ക്ബെറി കുട്ടന്മാര്‍ക്കും ഇനി മനസമാധാനത്തോടെ  ഇരിക്കാം എന്നും കമ്പനി ആണയിട്ടു പറയുന്നു.. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം..

ഒന്ന് നില്‍ക്കണേ എന്റെ ബ്ലാക്ക്ബെറി ഓക്കേ ആയോനോന്നു നോക്കീട്ടു വരാം :)

2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

സൂപ്പര്‍ ഡാന്‍സ്



ഹോ എന്റീശ്വരാ എല്ലിലാത്ത മനുഷ്യരുണ്ട് എന്ന് കേട്ടിട്ടേ ഉള്ളു ദാ ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.... മണ്മറഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ട പോപ്‌ താരം മൈക്കല്‍  ജാക്ക്സണ്‍നെ അനുസ്മരിപ്പിക്കുന്ന വിധം ഈ വിരുതന്‍ നിര്‍ത്താം ചെയ്യുന്നു...

സൂപ്പര്‍ ഡാന്‍സ് 

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

നിങ്ങളുടെ മൊബൈലില്‍ മലയാളം വായിക്കൂ

നിങ്ങളുടെ മൊബൈലില്‍ ഇനി മുതല്‍ മലയാളത്തിലും ഹിന്ദിയിലും തമിഴിലും ബ്ലോഗുകളും വാര്‍ത്തകളും എല്ലാം വായിക്കാം
ഈ സേവനം നിങ്ങളുടെ മൊബൈലില്‍ അച്ടിവറെ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://www.crazybcrazy.in/2011/10/read-malayalamtamilhindi-and-other.html


നിങ്ങളുടെ മൊബൈലില്‍ മലയാളം വായിക്കൂ